സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും

11:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14565 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ശുചിത്വവും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും ശുചിത്വവും

നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു ഭംഗിയാണ് പരിസ്ഥിതിയെ കാണാൻ. ആ പരിസ്ഥിതിയെ ഞങ്ങളെല്ലാം മലിനമാക്കുന്നു. നമ്മുടെ പരിസരം നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഒരു വ്യക്തിക്കു അനിവാര്യമാണ് ശുചിത്വം എന്നത്. ശുചിത്വം എല്ലാവർക്കും ഇല്ലെങ്കിൽ പല തര രോഗങ്ങൾ വരും. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടതാണ് ശുചിത്വം. ആരോഗ്യത്തോടെ വളരാൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നിർബന്ധമാണ്. വൃത്തി ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ കഴിയൂ. നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിച്ചാൽ മാത്രമേ പകർച്ചവ്യാധി പോലെയുള്ള അസുഖങ്ങളെ തടയാൻ കഴിയൂ. നമുക്കറിയാം നാം ഇന്ന് ജീവിക്കുന്നത് കോവിഡ് കാലഘട്ടത്തിലാണ്. കോവിഡിനെ തുരത്താൻ ആരോഗ്യ വകുപ്പ് നമ്മോട് പറയുന്നത് ശുചിത്വം പാലിക്കാനാണ്. കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകിയാൽ മാത്രമേ കൊറോണ വൈറസിനെ അകറ്റാൻ പറ്റു. ആരോഗ്യത്തിനും, ആനന്ദത്തിനും, വസ്ത്രത്തിനും, ദേഹത്തിനും വൃത്തി കൂടിയേ തീരൂ. മാത്രമല്ല നമ്മുടെ പരിസ്ഥിതിയും നാം സംരക്ഷിക്കേണ്ടതുണ്ട് ഓരോരുത്തരും തന്നെയാണ് പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും മറ്റും വൃത്തികേടാക്കുന്നത്

      ചില അസുഖങ്ങൾ പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥയിലെ വ്യതിയാനവും ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. പനി, ജലദോഷം, എന്നീ അസുഖങ്ങളെല്ലാം ഇതു മൂലം വരുന്നതാണ്. അസുഖങ്ങളെ തടുക്കാൻ നാം എപ്പോഴും നല്ല നല്ല ഭക്ഷണം കഴിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഇവയെല്ലാം ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കണം. പോഷക ആഹാരങ്ങൾ കഴിക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി കൂട്ടാൻ കഴിയുന്നു. മുൻകരുതലുകൾ എടുക്കണം. 

1>വ്യക്തി ശുചിത്വം പാലിക്കുക. 2>പരിസരം വൃത്തിയിൽ സൂക്ഷിക്കുക. 3>വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഒഴിവാക്കുക. 4>കൊതുക് പെരുകുന്നത് തടയുക. 5>കൊറോണ കാലഘട്ടമായതിനാൽ സാമൂഹിക അകലം പാലിക്കുക. 6>പോഷക ആഹാരങ്ങൾ കഴിക്കുക. 7>ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. 8>ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.

         ഇതു പോലെയുള്ള കാര്യങ്ങൾ നാം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്
ഫാത്തിമ. എം. സി
3 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം