ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വത്തിലൂടെ കോറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിലൂടെ  കോറോണയെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിലൂടെ  കോറോണയെ പ്രതിരോധിക്കാം   

വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലികരോഗങ്ങളെയും ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ്കൊണ്ട് കഴുകുക . വിരകൾ , കുമിൾ രോഗങ്ങൾ ,തുടങ്ങി കോവിഡ് ,സാർസ് വരെ ഒഴുവാകാം.പൊതു സ്ഥല സമ്പർക്കത്തിന് ശേഷം കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ്. കൈകളുടെ മുകളിലും വിരലിന്റെ ഇടയിലും സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശെരിയായ രീതി. ഇതുവഴി ഇന്ന് നാം നേരിടുന്ന കൊറോണ ,ഇൻഫ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസ്സുകളെ ഒക്കെ എളുപ്പത്തിൽ നമുക്ക് കഴുകിക്കളയാം.

ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാല കൊണ്ടോ മുഖം മറയ്ക്കുക .മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവ്വല ഉപകരിക്കും . ഓരോ തവണയും പുറത്തു പോയി വന്നാൽ കൈ,കാൽ,മുഖം വൃത്തിയായി സോപ്പ് തേച്ചു കഴുകണം. ഇത് ഓരോ ജീവിത ശൈലി ആക്കി മാറ്റാൻ ശ്രമിക്കണം . വായ്,മൂക്ക് ,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക .പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴുവാക്കുക. രോഗ ബാധിതരിൽനിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക . രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ദിക്കുക . പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക.

ഉയർന്ന നിലവാരമുള്ള മാസ്ക് (എൻ 95 ) ഉപയോഗിക്കുന്നതും അസ്തഗാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലുള്ള രോഗാണുബാധകൾ ചെറുക്കും . നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും .രാവിലെ ഉണർന്നാൽ ഉടൻ പല്ലു തേക്കണം. ദിവസവും സോപ്പ് ഉപയോഗിച്ച് കുളിച്ചു ശരീര ശുദ്ധി വരുത്തണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ അണുനാശക ലായനിയിൽ മുക്കിയശേഷം കഴുകുക .

നമ്മുടെ വീട്ടിലെ കിണറുകൾ വായു സഞ്ചാരമുള്ളതും വൃത്തിയുള്ളതും ആയിരിക്കാൻ ശ്രദ്ധിക്കണം ടോയ്‌ലറ്റും കുളിമുറിയും ദിവസവും വൃത്തിയാക്കണം .അങ്ങനെ ചെയ്താൽ ഒരു പരിധി വരെ ആരോഗ്യമുള്ള ജീവിത ശൈലി ഉണ്ടാക്കാൻ നമുക്ക് സാധിക്കും . ഒപ്പം വീടിനു ചുറ്റും ചപ്പു ചവറുകൾ കൂടാനും മലിനജലം കെട്ടിക്കിടക്കാനും അവസരം ഉണ്ടാക്കാതിരിക്കുക . ഒപ്പം ഗവൺമെൻറ് ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദേശങ്ങൾ പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ് . ആയതിനാൽ അത്തരം കാര്യങ്ങൾ പാലിക്കുക



അഭിനന്ദ്
11 VHSE ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം