കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/മഹാമാരി...
മഹാമാരി
ലോകമെമ്പാടും ഇപ്പോൾ കോറോണഭീതിയിലാണ്. ആദ്യമായി ഇത് ചൈനയിലെ വുഹാനിലാണ് സ്ഥിരീകരിച്ചത്. അവിടെ ഈ രോഗം വളരെ വലിയ രീതിയിലാണ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചത്. പിന്നെ പതുക്കെ അത് മറ്റുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ചു. അവിടെയും അതിഭീകരമായ നഷ്ടങ്ങൾ തന്നെ ഈ വിപത്ത് സൃഷ്ടിച്ചു. ഈ രാജ്യങ്ങളിൽ ഒക്കെ പടരുമ്പോൾ നാം വിശ്വസിച്ചിരുന്നത് ഇന്ത്യയിൽ, കേരളത്തിൽ വ്യാപിക്കില്ല എന്നാണ്. എന്നാൽ, നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായി അത് ഇന്ത്യയിലും പടർന്നു. എന്നാൽ, ഈ വൈറസ് വ്യാപനം തടയാൻ നമ്മുടെ ആരോഗ്യവകുപ്പും, അതിലെ ഓരോ അംഗങ്ങളും വളറെയധികം പരിശ്രമിക്കുകയാണ്. രോഗവ്യാപനം തടയാൻ ഇന്ത്യയിലെമ്പാടും സർക്കാർ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇത് പാലിക്കുന്നതിൽ കേരള സർക്കാരിന്റെയും, ആരോഗ്യവകുപ്പിന്റെയും, പോലീസ് സംവിധാനത്തിന്റെയും പങ്ക് വളരെ വലുതാണ്. ഈ സംവിധാനങ്ങൾ ഒക്കെയും അഭിനന്ദനം അർഹിക്കുന്നുണ്ട്. ജനങ്ങളുടെയും, ഈ മേഖലകളിൽ പ്രവൃത്തിക്കുന്നവരുടെയും പരിശ്രമം കൊണ്ട് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വൈറസ് വ്യാപനം തടയാൻ കഴിയുന്നുണ്ട്. ലോകരാജ്യങ്ങളെ വച്ചു നോക്കുമ്പോൾ ഇന്ത്യ വളരെയധികം രോഗത്തെ അതിജീവിക്കുന്നുണ്ട്. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ചൈന, യു. എസ്. എ, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങൾ ഉറ്റു നോക്കുന്ന നിരോധന പ്രവർത്തനങ്ങളാണ് കേരളം ചെയ്തുകൊണ്ടിരിക്കുന്നത്. കേരളം പ്രതിരോധത്തിൽ മുൻപന്തിയിലാണെങ്കിലും ചിലരെങ്കിലും നിരുത്തരവാദിത്വം കാണിക്കുന്നുണ്ട്. അതുകാരണം ചിലയിടങ്ങളിൽ രോഗം വ്യാപിക്കുന്നുമുണ്ട്. ഇതിനൊക്കെ പുറമെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ജനങ്ങളിൽ കോറോണഭീതി മൂർച്ഛിപ്പിക്കുന്നു. ഇതുപോലുള്ളവർ സമൂഹത്തിന് അപമാനമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ