Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
ലോകമെമ്പാടും ഇപ്പോൾ കോറോണഭീതിയിലാണ്. ആദ്യമായി ഇത് ചൈനയിലെ വുഹാനിലാണ് സ്ഥിരീകരിച്ചത്. അവിടെ ഈ രോഗം വളരെ വലിയ രീതിയിലാണ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചത്. പിന്നെ പതുക്കെ അത് മറ്റുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ചു. അവിടെയും അതിഭീകരമായ നഷ്ടങ്ങൾ തന്നെ ഈ വിപത്ത് സൃഷ്ടിച്ചു. ഈ രാജ്യങ്ങളിൽ ഒക്കെ പടരുമ്പോൾ നാം വിശ്വസിച്ചിരുന്നത് ഇന്ത്യയിൽ, കേരളത്തിൽ വ്യാപിക്കില്ല എന്നാണ്. എന്നാൽ, നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായി അത് ഇന്ത്യയിലും പടർന്നു.
എന്നാൽ, ഈ വൈറസ് വ്യാപനം തടയാൻ നമ്മുടെ ആരോഗ്യവകുപ്പും, അതിലെ ഓരോ അംഗങ്ങളും വളറെയധികം പരിശ്രമിക്കുകയാണ്. രോഗവ്യാപനം തടയാൻ ഇന്ത്യയിലെമ്പാടും സർക്കാർ സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇത് പാലിക്കുന്നതിൽ കേരള സർക്കാരിന്റെയും, ആരോഗ്യവകുപ്പിന്റെയും, പോലീസ് സംവിധാനത്തിന്റെയും പങ്ക് വളരെ വലുതാണ്. ഈ സംവിധാനങ്ങൾ ഒക്കെയും അഭിനന്ദനം അർഹിക്കുന്നുണ്ട്. ജനങ്ങളുടെയും, ഈ മേഖലകളിൽ പ്രവൃത്തിക്കുന്നവരുടെയും പരിശ്രമം കൊണ്ട് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വൈറസ് വ്യാപനം തടയാൻ കഴിയുന്നുണ്ട്. ലോകരാജ്യങ്ങളെ വച്ചു നോക്കുമ്പോൾ ഇന്ത്യ വളരെയധികം രോഗത്തെ അതിജീവിക്കുന്നുണ്ട്. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ചൈന, യു. എസ്. എ, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങൾ ഉറ്റു നോക്കുന്ന നിരോധന പ്രവർത്തനങ്ങളാണ് കേരളം ചെയ്തുകൊണ്ടിരിക്കുന്നത്. കേരളം പ്രതിരോധത്തിൽ മുൻപന്തിയിലാണെങ്കിലും ചിലരെങ്കിലും നിരുത്തരവാദിത്വം കാണിക്കുന്നുണ്ട്. അതുകാരണം ചിലയിടങ്ങളിൽ രോഗം വ്യാപിക്കുന്നുമുണ്ട്. ഇതിനൊക്കെ പുറമെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ജനങ്ങളിൽ കോറോണഭീതി മൂർച്ഛിപ്പിക്കുന്നു. ഇതുപോലുള്ളവർ സമൂഹത്തിന് അപമാനമാണ്.
ലോക്ക് ഡൌൺ എന്ന വൈറസ് വ്യാപന നിരോധന സമ്പ്രദായം നല്ലതാണോ ദുഷ്കരമാണോ ?
ഈ ചോദ്യത്തിന് നമ്മുക്ക് രണ്ടു രീതിയിൽ ഉത്തരം തരാൻ കഴുന്നതാണ്. രോഗ പ്രതിരോധനത്തിന്റെ ഭാഗമായിയാണ് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗണിന് ഉത്തരവിട്ടത്. അതിന് വളരെ ഫലപ്രദമായ പ്രതികരണം തന്നെയാണ് ഉണ്ടാകുന്നത്. കുട്ടികളുടെ ഉള്ളിലെ കഴിവുകൾ പുറത്തുകൊണ്ടുവരുന്നതിനും, അവരിലെ ക്രിയാത്മകബോധം വർധിപ്പിക്കുന്നതിനും ഈ ലോക്ക് ഡൌൺ കാലം വളരെ ഫലപ്രദമാണ്. അതുപോലെ തന്നെ ഒരവധിക്കായി കാത്തുനിന്നവർക്ക് ഒരു സുവർണ കാലമാണ് ഈ ലോക്ക് ഡൌൺ കാലം. ഈ കാര്യങ്ങൾ കൊണ്ടുതന്നെ ലോക്ക് ഡൌൺ കാലം നല്ലതാണ്.
എന്നാൽ, ഒരു വിഭാഗം ആളുകൾ കുടുംബത്തിൽ നിന്നും വേർപിരിഞ്ഞ്, അവയിൽ നിന്ന് ദൂരയാണ് കഴിയുന്നത്. ലോക്ക് ഡൌൺ കാരണം അവർക്ക് വീടുകളിൽ എത്തി ചേരാൻ കഴിയുന്നില്ല.അങ്ങനെ ദുഖിക്കുന്നവർക് ലോക്ക് ഡൌൺ ദുഷ്കരമാണ്. അതുപോലെ ലോക്ക് ഡൌൺ കഴിഞ്ഞ് രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക മാന്ദ്യം വളരെ വലുതാണ്. തൊഴിൽ രംഗത്തും, നിർമാണ രംഗത്തും, ഭക്ഷ്യ രംഗത്തും വളരെ ഏറെ നഷ്ടങ്ങളാണ് വരാൻ പോകുന്നത്. ഇത്തരത്തിൽ ഉള്ള പ്രതിസന്ധികൾ ഒഴിച്ച് ലോക്ക് ഡൌൺ നല്ലതും ഫലപ്രദവും ആണ്.
കേരളം ഈ മഹാമാരിയെ ഒരു കണക്കിന് അതിജീവിക്കുകയാണ്. വൈകാതെ തന്നെ നാശ നഷ്ടങ്ങൾ വിതച്ച ഈ മഹാമാരി ലോകത്തു നിന്ന് അപ്രത്യക്ഷമാകും ലോകത്താകമാനം അതിനുള്ള പരിശ്രമങ്ങൾ ഓരോ ദിനവും നടന്നുകൊണ്ടിരിക്കുകയാണ്. ആത്മവിശ്വാസത്തോടെയാണ് നാം ഓരോരുത്തരും ഈ മഹാമാരിയെ ചെറുക്കേണ്ടത്. സാമൂഹികാകാലം പാലിച്ച്, ശുചിത്വമുള്ള ചുറ്റുപാട് സൃഷ്ടിച്ച് ഈ കോവിഡ് -19നെ അതിജീവിക്കാം.
അദിതി. എ
|
9 C കാർമൽ ജി എച് എസ് എസ് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|