ഗവ. യു പി ജി എസ് ഫോർട്ട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ
പ്രകൃതി എന്ന അമ്മ
പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യം എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണ്. നമ്മുടെ പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ, നദികൾ, പക്ഷികൾ, വായു, മലകൾ എന്നിങ്ങനെയുള്ള വസ്തുക്കൾ നൽകുന്നു. പ്രകൃതിയെ നശിപ്പിക്കുന്നതുകാരണം മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുന്നത് അവർ അറിയാതെ തന്നെ പോകുന്നു. അത്യാർത്തി മൂക്കുമ്പോൾ ഉള്ളതെല്ലാം വെട്ടി നശിപ്പിച്ച് പടുകൂറ്റൻ ഫ്‌ളാറ്റുകളും, കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ അവർ അറിയുന്നില്ല പിന്നെയുള്ള ഭവിഷത്ത്. വായുവിനെപ്പോലെ തന്നെ മനുഷ്യന് ആവശ്യമായ ഒന്നാണ് ജലം. പക്ഷേ, മാലിന്യങ്ങളും ചപ്പുചവറുകളും എല്ലാം വലിച്ചെറിയുന്നത് ഈ നദികളിലാണ്. പ്രകൃതിയെ നശിപ്പിക്കുന്നതിന് പ്രധാനമായും ഒരു പങ്ക് നമ്മൾ മനുഷ്യനും തന്നെയാണ്. പരിസ്ഥിതിയുമായുള്ള ഈ പരിസരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷബുദ്ധിയുള്ള ജീവി. പ്രകൃതിയെ ആശ്രയിച്ചേ മനുഷ്യനു ജീവിക്കാൻ സാധിക്കൂ. പ്രകൃതി തരുന്ന ചൂടും തണുപ്പും കാറ്റും ഒന്നും ഉൾക്കൊള്ളാതെ മനുഷ്യന് ജീവിക്കാൻ തന്നെ കഴിയില്ല. പ്രകൃതിയെ നശിപ്പിക്കുമ്പോൾ നമ്മൾപോലും അറിയാതെ വലിയരീതിയിലുള്ള സുനാമി, മണ്ണിടിച്ചിൽ എന്നിങ്ങനെ പലരീതിയിലുള്ള ദുരന്തങ്ങൾ നമ്മെ തേടിവരുന്നു. പക്ഷേ മനുഷ്യൻ ചിന്തിക്കുന്നില്ല പ്രകൃതിയോടു കാണിക്കുന്ന ക്രൂതയുടെ അനന്തരഫലം പ്രകൃതി നാശമാണെന്ന്. നമ്മൾ നമ്മുടെ മാതൃത്വത്തിനെ തന്നെ തകർക്കുന്നത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ