സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ നല്ല നാളേക്കായി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല നാളേക്കായി ശുചിത്വം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്കായി ശുചിത്വം

ഇന്ന് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ടത് ശുചിത്വമാണ്. നാം ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ- നമ്മുടെ ശരീരത്തിലെ കൈകളും കാലുകളും വൃത്തിയായി സൂക്ഷിക്കണം. അതുപോലെ കയ്യിലേയും കാലിലെയും നഖങ്ങൾ വെട്ടി ശുചി ആക്കണം. കൈകൾ വൃത്തിയാക്കിയതിനുശേഷം ഭക്ഷണം കഴിക്കാവൂ. നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കണം. ശരീരം വൃത്തിയാക്കുന്നതു പോലെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കണം. കൂടാതെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയും ചൂടുള്ളതുംമൂടി വെച്ചതുംആയ ഭക്ഷണസാധനങ്ങൾ കഴിക്കാനും ശ്രദ്ധിക്കണം. അതുപോലെതന്നെ നമ്മുടെ പരിസരത്തുള്ള ചപ്പുചവറുകളും മറ്റു മാലിന്യ വസ്തുക്കളും സംസ്കരിക്കണം. ബാത്റൂമിൽ പോയി വന്നതിനു ശേഷവും കൈയും കാലും നന്നായി വൃത്തിയാക്കണം.

നാം നമ്മുടെ ശുചിത്വത്തെക്കുറിച്ചുള്ള അറിവുകൾ മറ്റുള്ളവരുമായി പങ്കിടുക. നമ്മുടെ നല്ല നാളേക്കായി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

ആന്മരിയ തോമസ്
4 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം