സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ ഒരു മാറ്റത്തിനായി ഗ്രേറ്റ ട്യൂൻ ബെർഗ്

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു മാറ്റത്തിനായി ഗ്രേറ്റ ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മാറ്റത്തിനായി ഗ്രേറ്റ ട്യൂൻ ബെർഗ്

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി സ്‌കൂളിന്റെ പടിയിറങ്ങിയ പെൺകുട്ടി . പരിസ്ഥിതി മുന്നേറ്റത്തിലെ പുത്ത ൻ താരോദയം ആണ് ഗ്രേറ്റ ട്യുൻ ബെർഗ് എന്ന പതിനാറുകാരി .നിങ്ങളുടെ നിശബ്ദതയാണ് മഹാമോശം വരാനിരിക്കുന്ന തലമുറകളുടെ എല്ലാം ഭാവി ഇരിക്കുന്നത് നിങ്ങളുടെ ചുമലുകളിൽ ആണ്. ഇന്ന് കേവലം കുട്ടികളായ ഞങ്ങൾ മുതിർന്ന ശേഷം നിങ്ങൾ ഇന്ന് ചെയ്യുന്നതിനെ മാറ്റാനാവില്ല... ഓരോ വ്യക്തിയും പ്രസക്തമാണ് ആണ് ഓരോ പുറംതള്ളലും പ്രസക്തമാണെന്ന് അതുപോലെ അതിന്റെ അളവ് എത്ര ചെറുതായാലും എല്ലാം പ്രസക്തമാണ് അതുകൊണ്ട് ദയവായി കാലാവസ്ഥ പ്രതിസന്ധിയെ കടുത്ത പ്രതിസന്ധിയായി പരിഗണിച്ച് ഞങ്ങൾക്കൊരു ഭാവി തരിക നിങ്ങളുടെ കൈകളിലാണ്ഞങ്ങളുടെ ജീവിതം. കാലാവസ്ഥ വ്യതിയാനത്തെ തിരിച്ചറിയാതിരുന്ന, തിരിച്ചറിഞ്ഞിട്ടും അതിനെ നിസ്സാര വൽക്കരിക്കുന്ന ഓരോരുത്തരോടും ആയി ഗ്രേറ്റ പറഞ്ഞു. തന്റെപ്രായത്തെക്കുറിച്ച്ഒരിക്കലും ഗ്രേറ്റ ചിന്തിച്ചിരുന്നില്ല. കുട്ടിയായി ഇരിക്കുന്നത് ഒരുപാട് നേട്ടങ്ങൾ ഉണ്ട് ലോകത്തെ നമുക്ക് പുതിയ കോണുകളി ലൂടെ കാണാൻ സാധിക്കും മാത്രമല്ല മൗലികമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഭയക്കേണ്ടതുമില്ല. കാലാവസ്ഥ വ്യതിയാനത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കണം എന്ന ആവശ്യവുമായി സ്വീഡൻ പാർലമെന്റിന് മുന്നിൽ ഒറ്റയാൾ സമരം നടത്തിയ പെൺകുട്ടിയാണ് ഗ്രേറ്റ ട്യുൻബർഗ്.

262 വർഷത്തിനിടയിൽ സ്വീഡനിൽ ഉണ്ടായ ഏറ്റവും വലിയ ഉഷ്ണതരംഗത്തിനും കാട്ടുതീക്കും എതിരെ പ്രതികരിക്കാൻ ഗ്രേറ്റ ട്യുൻബർഗ്, ഒരു വഴിതിരഞ്ഞെടുത്തു. ക്ലാസ് ബഹിഷ്കരണം അന്നു മുതൽ എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളിൽ നിന്നും വിട്ടുനിന്ന ആ കുട്ടി പാർലമെന്റിന് മുൻപിൽ കുത്തിയിരിക്കാൻ ആരംഭിച്ചു. കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്‌കൂൾ സമരം എന്ന് അവളുടെ ബോർഡിൽ തെളിഞ്ഞു കണ്ടു. കാലാവസ്ഥയ്ക്ക് നീതി കിട്ടണമെന്ന് അവളുടെ പ്ലക്കാർഡുകൾ ശബ്ദിച്ചു. ഭൂമിയുടെ കാര്യത്തിൽ കരുതൽ ഇല്ലാത്ത മനുഷ്യ രോട് അവൾക്ക് കലി തോന്നി ആരെങ്കിലും എന്തെങ്കിലും ചെയ്യും എന്നോർത്ത് കാത്തിരിക്കുന്നതിൽ കാര്യമി ല്ലെന്ന് അവൾക്കു മനസ്സിലായിരുന്നു പാഴാകുന്ന ഓരോ ദിവസവും കാലാവസ്ഥ വ്യതിയാനത്തിന്റെ തോതും തീവ്രതയും കൂടുകയായിരുന്നു. അങ്ങനെയാണ് അവൾ പഠിപ്പുമുടക്കാൻ തീരുമാനിച്ചത്. ഫ്‌ലോറിഡയിലെ പാർ ക്ക്വാൻഡ് സ്‌കൂളിലെ കൗമാരക്കാരായ പ്രവർത്തക രുടെ മാർച്ച് ഫോർ അവർ ലൈവ്‌സ് ആണ് തന്റെ സമരങ്ങൾക്ക് പ്രചോദനമെന്ന് ഗ്രേറ്റ് പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത ഭാവിക്ക് വേണ്ടി നമ്മൾ എന്തിന് പഠിക്കണം? നമ്മുടെ ഭരണകൂടങ്ങൾ പഠിച്ചവരുടെ വാക്കുകൾ കേൾക്കാതെ ഇരിക്കുമ്പോൾ പഠിക്കാൻ വേണ്ടി നമ്മൾ എന്തിനാണ് ഇത്രയധികം പരിശ്രമിക്കണം? കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നിശ്ശബ്ദരായിരുന്ന ഭരണകൂടങ്ങളെ അവളുടെ ചോദ്യം വിറപ്പിച്ചു. പതു ക്കെ പതുക്കെ വെള്ളിയാഴ്ചകളിൽ അവളോടൊപ്പം സമരത്തിൽ അണിചേരാൻ വിദ്യാർഥികളുടെയും യുവാക്കളുടെയും ഒരു വലിയ നിര തന്നെ എത്തി. അങ്ങനെ ഒരു പതിനാറുകാരി യിൽ നിന്ന് ആരംഭിച്ച സമരം ഭാവിക്ക് വേണ്ടിയുള്ള വെള്ളിയാഴ്ചകൾ (Friday for future) എന്ന പേരിൽ വിവിധ രാജ്യങ്ങളിലെ കുട്ടികൾ ഒരുമിച്ച് ക്ലാസുകൾ ബഹിഷ്‌കരിക്കുന്ന വലിയ മുന്നേറ്റം ആയി വളർന്നു. അടിയന്തര കാലാവസ്ഥ നടപടികൾക്കായി രാഷ്ട്രീയത്തിൽ ചെലുത്തുന്ന പ്രചോദനം കണക്കിലെടുത്ത് ബദൽ നാബേ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലി ഹുഡ് പുരസ്‌കാരം ഗ്രേറ്റയെ തേടിയെത്തി. സ്വീഡിഷ് മനുഷ്യാവകാശ പുരസ്‌കാരം ആണിത്. ആഗോളതാപനത്തിന് എതിരെയുള്ള പോരാട്ടത്തെ തുടർന്ന് ആംനസ്റ്റി ഇന്റർനാഷണൽ അംബാസിഡർ ഫോർ കൺസൈയൻസ് പുരസ്‌കാരത്തിനും ഗ്രേറ്റ അർഹയായി.

2003 ൽ സ്വീഡിഷിന്റെ തലസ്ഥാനമായ സ്റ്റോക്ക് ഹോമിൽ ആണ് ഗ്രേറ്റയുടെ ജനനം. സ്വീഡിഷ് ഓപ്പറ ഗായികയായ മാലേന ഏർമാന്റെയും നടൻ സ്വാൻത ട്യുൻബർഗിന്റെയും മൂത്ത മകൾ. ആബ്ബർഗർ സിൻഡ്രമിന്റെ പിടിയിൽ കഴിയുന്ന ഗ്രേറ്റ രോഗത്തെ ഒരു ശിക്ഷയായി കാണുന്നില്ല. മറിച്ച് കാലാവസ്ഥ പ്രശ്‌നങ്ങളി ലേക്ക് തന്റെ കണ്ണു തുറപ്പിച്ചത് രോഗമാണെന്നാണ് ഗ്രേറ്റ വിശ്വസിക്കുന്നത്. ഇത് എന്റെ സൂപ്പർ പവർ ആണെന്ന് വളരെ അഭിമാനത്തോടെയാണ് അവൾ പറ യുന്നത് തന്നെ. നാട്ട്യങ്ങൾ ഇല്ലാതെ ഉള്ളിൽ തോന്നും പടി സംസാരിക്കാനും മടുപ്പില്ലാതെഓരോ കാര്യത്തിൽ തന്നെ മണിക്കൂറുകളോളം മുഴുകാനും തന്നെ അസ്‌പെർഗേഴ്‌സ് സിൻഡ്രോം സഹായിച്ചിട്ടുണ്ടെന്ന് ഗ്രേറ്റ പല പ്പോഴും പറഞ്ഞിട്ടുണ്ട് കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ച് ആഗോളതാപനത്തെ കുറിച്ച് മടുപ്പില്ലാതെ പഠിച്ചു കൊണ്ടിരിക്കാനും അതിനെതിരെ പ്രവർത്തിക്കാനും ഇത് അവർക്ക് തുണയായി. ആഗോള താപനത്തിനെതിരായ ജീവിതരീതി സ്വയം സ്വീകരിച്ച ശേഷമാണ് ഗ്രേറ്റ മറ്റുള്ളവരെ തിരു ത്താൻ പ്രേരിപ്പിച്ചത്. മാംസാഹാരം ഉപേക്ഷിച്ചു അതുപോലെ വിമാന യാത്രകളും സ്‌കൂളിൽ പോകാനും മറ്റും ചെറിയ യാത്രകൾക്കും പ്രിയപ്പെട്ട സൈക്കിൾ ആയിരുന്നു കൂട്ട് ദീർഘയാത്രകൾ വേണ്ടിവന്നപ്പോൾ മാത്രം ട്രെയിനിൽ കയറി കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ പോരാട്ടം ഗ്രേറ്റ തുടങ്ങിയത് സ്വന്തം വീട്ടിൽ നിന്നായിരുന്നു പെട്രോൾ, ഡീസൽ വാഹനങ്ങൾ വേണ്ടെന്നുവച്ച അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാൻ അവർ ഇലക്ട്രിക് കാർ വാങ്ങി വീട്ടിൽ സൗരോ ർജ്ജം ഉപയോഗിച്ചു സ്വന്തം തോട്ടത്തിൽ പച്ചക്കറി കൃഷി തുടങ്ങി കാർബൺ ന്യൂട്രൽ കുടുംബമായിരുന്നു വീട്ടിൽ നിന്നുള്ള പിന്തുണയുടെ കരുത്താണ് ഗ്രേറ്റയെ തളരാത്ത പരിസ്ഥിതി പോരാളിയാക്കിയത്. ന്യൂയോർക്കിലും ചിലിയിലും വച്ച് നടന്ന യു.എൻ. കാലാവസ്ഥ ഉച്ചകോടി കളിൽ പങ്കെടുക്കുവാൻ അവിടേ ക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തത് മലീസിയ 2 എന്ന പായവഞ്ചിയാണ്. 2018 ഓഗസ്റ്റ് 14-ന് ആരംഭിച്ച ആ യാത്ര 15 ദിവസങ്ങൾക്കുശേഷം 28ന് തീരമണഞ്ഞു കാർബൺ തുലിത മാനിഫെസ്റ്റോയുടെ പ്രകാശനമായിരുന്നു ഗ്രേറ്റയുടെ അറ്റ്‌ലാന്റിക് യാത്ര.

2019 സെപ്തംബർ 23 തിങ്കളാഴ്ച യുഎൻ ആസ്ഥാനത്ത് നടന്നു കാലാവസ്ഥ ഉച്ചകോടിയെ പ്രകമ്പനം കൊള്ളിച്ച ഗ്രേറ്റയുടെ 495 വാക്കുകളായിരുന്നു. പ്രമുഖരായ ലോക നേതാക്കൾ എല്ലാം അണിനിരന്ന വേദിയിൽ ഗ്രേറ്റ ഇടിമുഴക്കമായി ലോകം നിൽക്കുന്നു കാലാവസ്ഥ അടിയന്തരാവസ്ഥയുടെ തീവ്രത മുഴുവൻ ഏതാനും വരികളിൽ ഗ്രേറ്റ ആറ്റിക്കുറുക്കി. ഇതെല്ലാം തെറ്റാണ് ഇവിടെ നിൽക്കേണ്ട ആളല്ല ഞാൻ. സമുദ്രത്തിന്റെ മറുവശത്ത് സ്‌കൂളിൽ ഇരിക്കേണ്ട കുട്ടിയാണ് ആണ് എന്നിട്ടും നിങ്ങൾ എല്ലാവരും പ്രതീക്ഷ തേടി എന്റെ അടുത്തേക്ക് വന്നു നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങളും കുട്ടിക്കാലവും കവർന്നു. അങ്ങനെ തുടങ്ങിയ ഗ്രേറ്റ് യുടെ പ്രസംഗം അവസാനിച്ചത്. ലോകം ഉണരുകയാണ് മാറ്റം വരിക നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. താൻ അടങ്ങുന്ന തലമുറയുടെ പാരിസ്ഥി തിക ആകുലതകൾക്കും സംഘടനകൾക്കും ഗേറ്റ രോഷത്തിന്റെ ഭാഷ നൽകി. വൻവേദികളെയും വലിയ മനു ഷ്യരെയും പറയാനുള്ളതു തെളിച്ചു പറഞ്ഞു. ഒരു വേദിയിലും കൂസാതെ അവൾക്കു കാലിടറിയില്ല കാര്യമാത്രപ്രസക്തമായി സംസാരിച്ചുകൊണ്ട് ഗ്രേറ്റ മാറ്റത്തിന്റെ പരിസ്ഥിതിക രാഷ്ട്രീയം അവതരിപ്പിക്കുകയായിരുന്നു. അഹിംസാത്മകമായ സമരങ്ങൾ ജനങ്ങൾക്കിടയിൽ വേരുറപ്പിക്കാൻ സാധാരണ കുറച്ചു സമയമെടുക്കും എന്നാൽ വിപ്ലവം വിക്കിപീഡിയ പോലെയായ ഇക്കാലത്ത് സമൂഹ മാധ്യമങ്ങളെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് ആ പരിമിതിയെ ഗ്രേറ്റയും ഒപ്പമുള്ളവരും മറികടന്നു. പുതുതലമുറയുടെ പാരിസ്ഥിതികാവബോധം തെറ്റായ നയങ്ങളെ ചെറുക്കാനുള്ള ആർജ്ജവം പുതി യൊരു ജൈവിക രാഷ്ട്രീയ സാധ്യമാക്കിയിരിക്കുന്നു മാറ്റം വരികയാണ് ഗ്രേറ്റയെപോലുള്ള കുട്ടികളിലൂടെ സുസ്ഥിര ബദലുകളൊരുകുന്ന ഗവേഷകരിലൂടെ ആ മാറ്റത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് കാലാവസ്ഥ അടിയന്തരാവസ്ഥയുടെ ദിനങ്ങളിൽ ചെയ്യാനാ വുക അതെ ലോകം ഉണരുകയാണ്, മാറ്റം വരുകയാണ്.

അഞ്ജു കുര്യാക്കോസ്
PLUS TWO സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം