ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/പാഠം ഒന്ന് : ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghschirakkara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഠം ഒന്ന് : ശുചിത്വം | color= 3 }} പണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠം ഒന്ന് : ശുചിത്വം
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ തീറ്റകൊതിയനായ കുഞ്ഞാപ്പു എന്നൊരാൾ ഉണ്ടായിരുന്നു. അയാൾ കൈയിൽ കിട്ടുന്നത് എല്ലാം വാരിവലിച്ചു തിന്നുമായിരുന്നു. ഉരുണ്ട് തടിച്ചു ആനയെപ്പോലെ ആയിരുന്നു. അയാൾക് ആഹാരം കഴിച്ചാൽ പിന്നെ അനങ്ങാൻ പോലും കഴിയില്ല. അയാൾ ആഹാരം കഴിക്കുന്നതിനു മുൻപ് കൈയും വായും ഒന്നും കഴിക്കില്ലായിരുന്നു. ഒരിക്കൽ അയാൾക് അസഹ്യമായ വയറുവേദനവന്നു. ഒടുവിൽ വൈദ്യരും ഡോക്ടറും വന്നു. അയാൾ വേദന സഹിക്കാനാവാതെ കരഞ്ഞു ബഹളംവച്ചു. ആഹാരം ഒന്നും കഴിക്കാൻ പറ്റാതെ ആയി. <

കുറച്ചു നാളുകഴിഞ്ഞപ്പോൾ കുഞ്ഞാപ്പു ആഹാരം സ്വയം നിയന്ത്രിച്ചു.അസുഖം വന്നു കഴിഞ്ഞതിന് ശേഷം അയാൾക്ശുചിത്വം എന്ന ഒരു ബോധം ഉള്ളിൽ വന്നു.അതിനു ശേഷംകൈയും വായും കഴുകിയിട്ടേ കുഞ്ഞാപ്പു ആഹാരം കഴിക്കുകയുള്ളു.ആഹാരത്തിനു മുൻപും പിൻപും കൈയും വായും കഴുകണം.ശുചിത്വത്തോടെ നടന്നില്ല എങ്കിൽ രോഗം നമ്മളെ പിടികൂടും. ഇതാണ് കുഞ്ഞാപ്പു വിനു കിട്ടിയ ഗുണപാഠം.

ലിനി.എസ്
6A ഗവ എച്ച് എസ് ചിറക്കര , കൊല്ലം , ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ