ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/മരണമില്ലാത്ത ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മരണമില്ലാത്ത ഭൂമി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


മരണമില്ലാത്ത ഭൂമി

പണ്ടൊക്കെ ആളുകൾ പരിസ്ഥിതിയെ സംരക്ഷിക്കുമായിരുന്നു. പ്രകൃതിയിലെ പച്ചപ്പ്‌ നിലനിർത്തുമായിരുന്നു. ഇന്നത്തെപ്പോലെ പണ്ടുള്ളവർ പരിസ്ഥിതി മലിനമാക്കിയിരുന്നില്ല. അവർ പ്ലാസ്റ്റിക്ക് അധികം ഉപയോഗിച്ചിരുന്നില്ല. ഇന്നാണെങ്കിൽ എവിടെ നോക്കിയാലും പ്ലാസ്റ്റിക് ആണ്.അത് വൃത്തിയാക്കിയാലും അതിന്റെ ഇരട്ടിയായി വീണ്ടും വീണ്ടും പ്ലാസ്റ്റിക് കുന്നുകൂടും.ഈ പ്ലാസ്റ്റിക് മണ്ണിൽ ലയിക്കാതെ അത് ആ മണ്ണിനെ നശിപ്പിക്കും. എത്ര പറഞ്ഞാലും മനുഷ്യരുടെ തലയിൽ അതൊന്നും കയറില്ല. പരിസ്ഥിതി മലിനമാക്കുന്നതിനു പ്ലാസ്റ്റിക് ഒരു ഉത്തമ ഉദാഹരണം ആണ്. പക്ഷെ പ്ലാസ്റ്റിക് അല്ല അപകടകാരി.അത് ഉപയോഗിക്കുന്ന മനുഷ്യരാണ്.നമ്മൾ ജീവിക്കുന്നതിനു പ്ലാസ്റ്റിക് അത്യാവശ്യമാണ്. എന്നാൽ അത് ആവശ്യമില്ലാത്തയിടത്തു ഉപയോഗിക്കരുത്.കടകളിൽ പോകുമ്പോൾ ഒരു സഞ്ചിയോ മറ്റോ കൊണ്ടുപോയാൽ മതി. എന്നാൽ നമ്മൾ ഒന്നും കൊണ്ടുപോവാതെ കടകളിൽ നിന്ന് തരുന്ന പ്ലാസ്റ്റിക് കവറുകൾ വാങ്ങികൊണ്ടുവരും. അതിന്റെ ഉപയോഗം കഴിഞ്ഞാൽ അത് മണ്ണിലേക്ക് വലിച്ചെറിയുകയും ചെയ്യും.അങ്ങനെ മണ്ണ് നശിക്കും.പരിസ്ഥിതിയും നശിക്കും.അതുപോലെ ഇന്നത്തെ കാലത്തു ഓരോ വീട്ടിൽ നോക്കിയാലും കാണാം അംഗങ്ങൾക്കനുസരിച്ചു വാഹനങ്ങൾ.ഇത് ശബ്‌ദമലിനീകരണത്തിനും വായുമലിനീകരണത്തിനും കാരണമാകുന്നു.നമ്മുടെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ്.ഇന്ന് ആർക്കും പരിസ്ഥിതി സംരക്ഷിക്കാൻ നേരമില്ല. എല്ലാവർക്കും ജോലിയാണ്.പക്ഷെ പരിസ്ഥിതി നശിപ്പിക്കാൻ എല്ലാവർക്കും നേരമുണ്ട്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു.വനങ്ങൾ നശിപ്പിക്കുന്നു.എന്നിട്ട് വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്നു. മനുഷ്യർ അവരുടെ വികസനത്തിന് വേണ്ടിയാണു ഇതെല്ലാം ചെയ്യുന്നത്.അവർ വരാൻ പോകുന്ന ആപത്തിനെ കുറിച്ച് ആലോചിക്കുന്നില്ല. ആവശ്യത്തിന് മരങ്ങൾ വെട്ടാം.പക്ഷെ എത്ര മരമാണോ വെട്ടുന്നത് അതിന്റെ ഇരട്ടിയായി നമ്മൾ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ച്‌ പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യണം.ഇന്നത്തെ കാലത്തു നമ്മൾ എവിടേക്കെങ്കിലും യാത്ര ചെയ്യുമ്പോൾ ചുറ്റും നോക്കിയാൽ കാണാം നിറയെ വീടുകളും കെട്ടിടങ്ങളും. അവിടവിടെയായി ഒന്നോ രണ്ടോ പാടങ്ങളും വയലുകളും.പുഴകളിൽ വെള്ളം പോലുമില്ല.എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു.എന്തിനുവേണ്ടിയാണ് നമ്മുടെ പരിസ്ഥിതിയെ ഇങ്ങനെ നശിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കാൻ നേരമില്ല എന്നു മാത്രം നമ്മൾ പറയരുത്.നമ്മൾ സമയം ഉണ്ടാക്കണം.ഒരു ദിവസം മുഴുവനും മുതിർന്നവർക്ക് ജോലിയും കുട്ടികൾക്ക് സ്കൂളും ഇല്ലല്ലോ. രാവിലെ പോയാൽ വൈകുന്നേരമാകുമ്പോഴേക്കും വീട്ടിലെത്തും.അത് കഴിഞ്ഞാൽ ഒരു അര മണിക്കൂർ നമ്മുടെ പരിസ്ഥിതിക്ക് വേണ്ടി മാറ്റി വച്ചൂകൂടെ.ഒരു ചെടിയെങ്കിലും ഓരോ ദിവസവും നടുക.വീടിന്റെ ചുറ്റും ചെടിവച്ചു പിടിപ്പിക്കുക.അങ്ങനെ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുക. ഒരിക്കലും പരിസ്ഥിതിയെ മരിക്കാൻ അനുവദിക്കരുത്. പുതുതലമുറയ്ക്ക് തണലായി കുറച്ചു മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കുക. പരിസ്ഥിതിയുടെ ജീവനും മരണവും നമ്മുടെ കൈയിലാണ്.നമ്മൾ എല്ലാവരും ഒത്തുപിടിച്ചാൽ ആ മനോഹരമായ പരിസ്ഥിതി നമുക്ക് വീണ്ടും ലഭിക്കും. എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയുകയും ചെയ്യും.

അർച്ചന.പി
8 D ഗേൾസ്.എച്ച്.എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം