ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം പ്രധാനം



          വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തം ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. ഈ രോഗങ്ങൾ ദൈവകോപം കൊണ്ട് ആണെന്നാണ് പണ്ടുകാലത്ത് ഉള്ള ചില ആളുകൾ വിശ്വസിച്ചിരുന്നത്. പക്ഷേ പിന്നീട് നൂറ്റാണ്ടുകളായി നടത്തിയ പല നിരീക്ഷണ പരീക്ഷണങ്ങൾക്കൊടുവിൽ ആണ് നമുക്ക് ചുറ്റുപാടുമുള്ള പാറ്റ എലി കൊതുക് തുടങ്ങിയ ജീവികൾ ആണ് ഈ രോഗങ്ങൾക്ക് കാരണക്കാർ എന്ന് ഗവേഷകർ കണ്ടെത്തിയത്. ഇവ പല രോഗങ്ങൾക്കും കാരണമാകും എന്നാണ് അവർ പറയുന്നത്. അതുകൊണ്ട് ശുചിത്വം എന്നത് ജീവൻ രക്ഷാകരമായ ഒരു കാര്യം തന്നെയാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്.
 വ്യക്തിശുചിത്വം ഇതിൽ പ്രധാനമാണ് ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവഘടകങ്ങളുമായി പരസ്പരസ്നേഹത്തിലും സഹകരണത്തിലും ആണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാവുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മറ്റു മനുഷ്യ സമൂഹത്തിന് തന്നെ നിലനിൽപ്പുള്ളൂ.
                               ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിൽ സ്ഥിതി ഇന്ന് പാടെ മാറി കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കതും കൊതുക് കളിലൂടെ പകരുന്നവയായതിനാൽ കൊതുകിൻ്റെ വൻതോതിലുള്ള വർധനവാണ് നിയന്ത്രണവിധേയമായ പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്.
           മുൻവർഷങ്ങളിലേതുപോലെ തന്നെ ഈ വർഷാരംഭത്തിലും വിവിധ രോഗങ്ങൾ കേരളത്തിൽ പെരുകുന്നു എന്നതിനെ കുറിച്ച് നിരവധി വാർത്തകൾ കാണാമായിരുന്നു. മഞ്ഞപ്പിത്തം ,എലിപ്പനി ,ഡെങ്കിപ്പനി, നിപ തുടങ്ങിയ മാരകമായ രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരികയായിരുന്നു.
                  ഇന്ന് ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുന്ന 'കൊറോണ' അഥവാ 'കോവിഡ് 19' വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരിൽക്കൂടി നമ്മുടെ കൊച്ചു കേരളത്തിലും എത്തിപ്പെട്ടു. അക്ഷരാർത്ഥത്തിൽ കേരള സമൂഹം ഉൾപ്പെടെ ലോകം മുഴുവനും ഈ വൈറസിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. എന്നാൽ നിപയെ തുരത്തിയ മുൻ പരിചയമുള്ളത് കൊണ്ട് നമ്മൾ ആത്മവിശ്വാസത്തോടെ ജാഗ്രതയോടെ കൊറോണയെ പ്രതിരോധിച്ച് മുന്നേറുകയാണ്.
                ഈ ഭികരൻ്റെ പിടിയിൽ അകപ്പെടാതിരിക്കണമെങ്കിൽ നമ്മൾ സാമൂഹ്യഅകലം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം .ഇത് നമ്മുക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവർക്കും രോഗം പകരാതിരിക്കാൻ സഹായകമാകും.അതായത് വ്യക്തി ശുചിത്വം ആണ് കൊറോണ പടരുന്നത് ഒരു പരിധി വരെ തടയാനുള്ള മാർഗ്ഗം. മരുന്നില്ലാത്ത കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വ്യക്തി ശുചിത്വത്തിൻ്റെ പ്രാധാന്യം നമ്മൾ ഗൗരവമായി ഉൾകൊള്ളേണ്ടതാണ്.


 


Gadha B
7 D ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം