ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/ഓർക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നിൻ ചാരുത <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


നിൻ ചാരുത

     

മർത്ത്യ ... നീ നിന്റെ ചെയ്തികളെയോർത്ത് വിലപിക്കുക

മാതൃഭൂമിയെ കാർന്നു തിന്ന നിൻ കൈകൾ

 നാളെ , നിൻ മരണത്തിന് കാരണമാകും

അമ്മയുടെ നെഞ്ചകം വിളർത്തി
ഇഞ്ചിഞ്ചായി വിറ്റു കാശാക്കിയപ്പോൾ

നീ മറന്നു, നീയെങ്ങനെ നീയായെന്ന്

നാളെയകളെ സുന്ദരമാക്കാൻ നീ ഇല്ലാതാക്കിയത്
നിന്റെ നല്ല നാളെ യകളെത്തന്നെയാണ്

ഞാൻ മാത്രം , ഞാൻ മാത്രമുള്ള ലോകമെന്ന സ്വാർത്ഥ ചിന്ത നിൻ ആനന്ദത്തെ വെടിഞ്ഞിടും

ഒരു നിമിഷം .... ഒന്നോർക്കുക നീ
നീയെങ്ങനെ നീയായെന്ന് !

മറുപടി നൽകും നിനക്കൊരു നാൾ
അന്നു നീ നിന്റെ ജീവനായി കേണിടും

അന്ത്യശ്വാസം നിലക്കും നേരം നീ ഓർക്കും ... മാതൃഭൂമിയെ
       

Shahana P
10 D ഗേൾസ്.എച്ച്.എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത