Schoolwiki സംരംഭത്തിൽ നിന്ന്
സുഖിനോ ഭവന്തു
മണലായ മണലെല്ലാം നാം ഊറ്റിയെടുത്തു,
മണ്ണിട്ടു മൂടിയില്ലേ നാം നദികളായ നദികളെല്ലാം...
ശ്വാസം മുട്ടിച്ചും വെള്ളം വറ്റിച്ചും
മാലിന്യങ്ങൾ നാം ഒഴുക്കി വിട്ടില്ലേ...?
കുന്നും മലയും ഇടിച്ചു നിരത്തി,
മരങ്ങളായ മരങ്ങളെല്ലാം വെട്ടിമുറിച്ചും,
മണിമന്ദിരങ്ങൾ പണിതു തീർത്തില്ലേ നാം?
ചെറിയൊരു വീട്ടിലും പലതരം വാഹനങ്ങളാൽ
അന്തരീക്ഷം നാം മലിനമാക്കിയില്ലേ...?
കൂടെപ്പിറപ്പിന്റെ കണ്ണീരു കാണാൻ,
സമയമില്ലെന്നോതി ഓടിയില്ലേ നാം.
ജാതിമതത്തിൻ പേരു പറഞ്ഞു,
തമ്മിലടിച്ചതും കലഹിച്ചതും നാം കണ്ടതല്ലേ...?
രാഷ്‍ട്രീയത്തിൽ പോരടിച്ചു
രാഷ്‍ട്രധർമ്മവും നാം മറന്നില്ലേ...?
എവിടെയിന്നാ രാഷ്‍ട്രീയ വെറിയൻമാരും
തീവ്ര മത-വർഗ്ഗീയ ഭ്രാന്തൻമാരും?
നാം ചെയ്തു കൂട്ടിയ കർമ്മത്തിൻ ഫലം
നമുക്കു തന്നെ വിനയായി ഭവിച്ചില്ലേ...?
കൊറോണയെന്നൊരു ഇത്തിരി ഭീകരൻ
എല്ലാം മാറ്റി മറിച്ചില്ലേ...?
ജാതിമത ചിന്തയേതുമില്ലാതെ, ഇന്നു
രാജ്യത്തിനായി നാമൊരു മെയ്യായി മാറിയില്ലേ..?
ഇനിയുള്ള കാലമിതൊരു പാഠമായ് കണ്ടു
രാജ്യത്തിനായി നമുക്കൊന്നിച്ചു നീങ്ങാം.
ലോകനൻമയ്ക്കായി നമുക്കൊന്നിച്ചു പ്രാർത്ഥിക്കാം,
ലോകാ സമസ്താ സുഖിനോ ഭവന്തു...
|