ജീവിതമാകുന്ന മലവെള്ളപ്പാച്ചിലിൽ നിലയില്ലാതോടുന്ന മർത്യനു മുന്നിൽ പൊടുന്നനെ നിലച്ചു ലോകം മഹാമാരിതൻ രൂപത്തിൽ കൊറൊണയെത്തി ഹസ്തദാനങ്ങളില്ല ആലിംഗനങ്ങളില്ല നേർക്കുനേർ സംസാരങ്ങളില്ല സമയമില്ലെന്നു പരി- ഭവിക്കുന്ന മനുഷ്യനിന്നു ``Locked´´ അൺലിമിറ്റഡ് ഡാറ്റ അൺലിമിറ്റഡ് ഫ്രീ കോൾ പോലിന്നു അൺലിമിറ്റഡ് റെസ്റ്റുമായി ഇരുന്നു മുഷിഞ്ഞു മാലോകർ. എന്തുചെയ്യണമെന്നറി- യാതിരിക്കവെ ചിലർ അടുക്കളക്കോ- ലായിലെ കരിപുരണ്ട കൈകളിൽ അഭയം തേടി, മറ്റു ചിലർ ``Back to nature´´ മടങ്ങുന്നു കൃഷിയിലേക്കും. അവസാനം ഒരു ചോദ്യം ബാക്കിയാവുന്നു വരുതിയിലേക്കുള്ള ഈ പോക്കിനി എത്ര നാൾ???
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത