ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/പൂട്ടിട്ട ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
പൂട്ടിട്ട ജീവിതം


ജീവിതമാകുന്ന മലവെള്ളപ്പാച്ചിലിൽ
നിലയില്ലാതോടുന്ന
മർത്യനു മുന്നിൽ

പൊടുന്നനെ
നിലച്ചു ലോകം
മഹാമാരിതൻ രൂപത്തിൽ

കൊറൊണയെത്തി
ഹസ്തദാനങ്ങളില്ല
ആലിംഗനങ്ങളില്ല
നേർക്കുനേർ സംസാരങ്ങളില്ല

സമയമില്ലെന്നു പരി-
ഭവിക്കുന്ന മനുഷ്യനിന്നു
``Locked´´
അൺലിമിറ്റഡ് ഡാറ്റ അൺലിമിറ്റഡ് ഫ്രീ കോൾ
പോലിന്നു അൺലിമിറ്റഡ് റെസ്റ്റുമായി ഇരുന്നു മുഷിഞ്ഞു മാലോകർ.

എന്തുചെയ്യണമെന്നറി-
യാതിരിക്കവെ
ചിലർ അടുക്കളക്കോ-
ലായിലെ കരിപുരണ്ട
കൈകളിൽ അഭയം തേടി,
മറ്റു ചിലർ
``Back to nature´´
മടങ്ങുന്നു
കൃഷിയിലേക്കും.

അവസാനം ഒരു ചോദ്യം ബാക്കിയാവുന്നു
വരുതിയിലേക്കുള്ള ഈ പോക്കിനി എത്ര നാൾ???

               
  
 

ഹംദ ഹസൻ.ബി
8 എ ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത