ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/ഒന്നിച്ചു കീഴടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ചു കീഴടക്കാം


ഇപ്പോൾ കടന്നു പോകുന്ന കാലം നാം എല്ലാവർക്കും അറിയാം കൊറോണ എന്ന മഹാമാരി. എന്തു പറ്റി ഈ കേരളത്തിന്? നിപ വന്നു, പ്രളയം വന്നു, ഇപ്പം ഈ കൊറോണയും .ലോകം മുഴുവനുമുള്ള രാജ്യങ്ങളിൽ ഇതു പിടിക്കപ്പെട്ടു. തുടക്കം ചൈനയിൽ,നിന്നും തുടക്കം കുറിച്ച കോറോണ വൈറസ് യാത്ര ചെയ്ത് കേരളത്തിലും എത്തി. കുറേ ജീവനുകൾ നഷ്ടമായി. ഇപ്പോൾ ഇതിന്റെ വ്യാപ്തി കേരളത്തിൽ കുറഞ്ഞു വരുന്നുണ്ടെങ്കിലുo മറ്റു സ്ഥലങ്ങളിൽ ഇപ്പോഴുo തുടർന്നു കൊണ്ടിരിക്കുന്നു. നമ്മുടെ സർക്കാർ വേണ്ട മുൻകരുതലുകൾ തുടക്കത്തിൽ തന്നെ എടുത്തതിനാൽ കൂടുതൽ പേരിലേക്ക് വ്യാപിക്കാതെ പിടിച്ചു നിർത്താൻ സാധിച്ചു. നമ്മൾക്കു വേണ്ടി അഹോരാത്രം പണി എടുത്ത ഡോക്ടർമാർ, പോലീസ്, നേഴ്സുമാർ ,ആരോഗ്യ പ്രവർത്തകർ ഇവരെല്ലാം നമുക്കു വേണ്ടി ജീവൻ പണയം വെച്ച് പോരാടി. പേടിവേണ്ട, ജാഗ്രതയാണ് വേണ്ടത്.

സന്ദേശ് സുനിൽ
7 A ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം