ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/ഒരു പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13761. (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ഒരു പരിസ്ഥിതി കവിത <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പരിസ്ഥിതി കവിത


കാവും, കുളങ്ങളും, കായലോലങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും,

കാടുകൾകുള്ളില്ലെ സസ്യവൈവിധ്യവും- ഭൂതകാലത്തിന്റെ സാക്ഷ്യം !
   
 അമ്മയാം വിശ്വപ്രകൃ തിയി നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്ക്കരിച്ചു നമ്മൾ
നന്മ മനസിലില്ലാത്തോർ,

മുത്തിനെ പോലും കരിക്കട്ടയായ് കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
  
  കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടിത്തെളിച്ചു !

വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ വന്മരച്ചിലുകൾതോറും
 പൂത്തുനിന്നൊരു ശതകാല സൗരഭ്യ-പൂരിത വർണപുഷ്പ്പങ്ങൾ

ഇന്നിനി ദുർല്ലഭം-മാമരച്ചില്ലക -ളൊന്നാകെ നാം വെട്ടിവീഴ്ത്തി !

എത്രകുളങ്ങളെ മണ്ണിട്ടു മൂടി നാമിത്തിരി ഭൂമിക്കുവേണ്ടി

എത്രയായാലും മതിവരാറില്ലാത്തോരത്യാഗ്രഹികളെപോലെ !
                   
         
               
  
 

നന്ദന- കെ.
ആറാം തരം ബി ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത