കാവും, കുളങ്ങളും, കായലോലങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും,
കാടുകൾകുള്ളില്ലെ സസ്യവൈവിധ്യവും- ഭൂതകാലത്തിന്റെ സാക്ഷ്യം !
അമ്മയാം വിശ്വപ്രകൃ തിയി നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്ക്കരിച്ചു നമ്മൾ
നന്മ മനസിലില്ലാത്തോർ,
മുത്തിനെ പോലും കരിക്കട്ടയായ് കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടിത്തെളിച്ചു !
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ വന്മരച്ചിലുകൾതോറും
പൂത്തുനിന്നൊരു ശതകാല സൗരഭ്യ-പൂരിത വർണപുഷ്പ്പങ്ങൾ
ഇന്നിനി ദുർല്ലഭം-മാമരച്ചില്ലക -ളൊന്നാകെ നാം വെട്ടിവീഴ്ത്തി !
എത്രകുളങ്ങളെ മണ്ണിട്ടു മൂടി നാമിത്തിരി ഭൂമിക്കുവേണ്ടി
എത്രയായാലും മതിവരാറില്ലാത്തോരത്യാഗ്രഹികളെപോലെ !