ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/വാർത്തെടുക്കാം പുതിയ തലമുറയെ

Schoolwiki സംരംഭത്തിൽ നിന്ന്
വാർത്തെടുക്കാം പുതിയ തലമുറയെ

മുൻകാലങ്ങളിൽ നമ്മുടെ പൂർവ്വികൾ ഏറ്റവും മനോഹരമായി കൊണ്ടു നടന്നതും അഥവാ സ്വന്തം അമ്മയെ പോലെ കരുതി സ്നേഹിച്ചതുമായ ഒന്നായിരുന്നു നമ്മുടെ പരിസ്ഥിതി. പക്ഷേ ഇന്ന് പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണ് അല്ല നാം മനുഷ്യർ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

പരിസ്ഥിതി മലിനീകരണം ഇന്ന് ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്താണ്.അതു പോലെ ഇന്ന് ലോകം മുഴുവനുള്ള മാധ്യമങ്ങളിലെല്ലാം തന്നെ പരിസ്ഥിതിയെ കേന്ദ്രീകരിച്ചുള്ള ഒരു വാർത്തയെങ്കിലും ഉണ്ടാകാതിരിക്കില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിലേക്ക് ഒതുങ്ങി പോയ ഒരു വിഷയം മാത്രമായിരിക്കുന്നു.

വയൽ നികത്തൽ, കുന്നി ടിക്കൽ, ജലസ്രോതസ്സുകൾ നികത്തി അവിടെ അണക്കെട്ടുകളും മറ്റും നിർമ്മിക്കുന്നത്, വനനശീകരണം, കുഴൽകിണറുകളുടെ ആധിക്യം, വ്യവസായശാലകളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന വിഷമയമായ പുക, കൂടാതെ അവിടെ നിന്നും ജലാശയങ്ങളിലക്ക് ഒഴുക്കിവിടുന്ന മലിനജലം, ലോകം മുഴുവനും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റ്, വാഹനങ്ങളിൽ നിന്നുള്ള പുക., പ്ലാസ്റ്റിക് വസ്തുക്കൾ ജീവജാലങ്ങളെ കൊന്നൊടുക്കുന്നത്, കൃഷിയിടങ്ങളിൽ നാം ഉപയോഗിക്കുന്ന രാസകീടനാശിനികൾ മുതലായവയാണ് പരിസ്ഥിതി നശീകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 2 വയാണ് ഇന്ന് നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും ഒക്കെ മരച്ച ചെയ്യുന്ന പരിസ്ഥിതി ദൂഷ്യം എന്ന വിഷയം. ഈ വിഷയത്തെ കുറിച്ച് ഒന്ന് മനസ്സിരുത്തി ചിന്തിച്ചാൽ നമുക്ക് നമ്മളിൽ തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടുവെപ്പുകൾ തുടങ്ങാം. നാം ഓരോരുത്തരും കർമ്മ നിരന്തരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

പരിസ്ഥിതി നശീകരണം പോലെ തന്നെ നമ്മുടെ സമൂഹം ഇന്ന് അനുഭവിക്കുന്ന മറ്റൊരു വിപത്താന്ന് ശുചിത്വമില്ലായ്മ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതു പോലെ "സ്വച്ഛഭാരത്" എന്നതിനെ അന്വർത്ഥമാക്കുന്ന ജീവിതരീതിയായിരുന്നു നമ്മുടെ പൂർവ്വികർ നയിച്ചത്. മുൻകാലങ്ങളിൽ എല്ലാവരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചിരുന്നു.അതു കൊണ്ടു തന്നെ എല്ലാവരും രോഗപ്രതിരോധശേഷി ഉള്ളവരായിരുന്നു.അതു പോലെ നന്നായി കായികാധ്വാനം ചെയ്തിരുന്ന പഴയ തലമുറക്ക് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത നന്നേ കുറവായിരുന്നു. ഈ കായികാധ്വാനം അവർക്ക് ശാരീരികവും മാനസികവുമായ സുഖം നൽകിയിരുന്നു.അതു പോലെ മറ്റുള്ളവരെ ആശ്രയിക്കാതെ അവർ സ്വയം തങ്ങളുടെ അന്നം കണ്ടെത്തിയിരുന്നു.

'എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി. ഇന്നത്തെ യന്ത്രവത്കൃത ലോകത്ത് ആളുകളിൽ അധ്വാന ശീലം വളരെ കുറവാണ്. ആളുകൾ തങ്ങളിലേക്ക് ഒതുങ്ങിപ്പോവുകയും ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്നു. ഇന്ന് ജനങ്ങളിൽ ശാരീരികവും മാനസികവുമായ കാര്യക്ഷമത കുറഞ്ഞു വരുന്നു. ശരീരവും വിവേകവും ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് യന്ത്രങ്ങളാണ് ചെയ്യുന്നത്. അതു കൊണ്ട് തന്നെ ഇന്ന് മനുഷ്യൻ്റെ കഴിവുകൾ ചെറിയ തോതിലെങ്കിലും നിഷ്പ്രഭമായിക്കൊണ്ടിരിക്കുകയാണ്.

നമ്മുടെ നാട് ചരിത്ര കാലം മുതൽക്ക് തന്നെ പല വിധ മഹാമാരികളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഈ ചരിത്രത്തിന് 1850 വർഷത്തെ പഴക്കമുണ്ട്. AD 165 ൽ റോമാ സാമ്രാജ്യത്തിൽ പടർന്ന അൻ്റോണിയൻ പ്ലാഗ് മുതൽ ഇപ്പോൾ 2019-20 വർഷത്തിൽ കോവിഡ് 19 (കൊറോണ ) യിൽ എത്തി നിൽക്കുന്നു. ഇപ്പോൾ നമ്മുടെ നാട് എത്തി നിൽക്കുന്ന മഹാവിപത്താണ് കോവിഡ് 19. മുൻകാലങ്ങളിൽ നാം നേരിട്ട മരണം വിതച്ച, വസൂരി, പ്ലാഗ്, റഷ്യൻ ഫ്ലു, എച്ച്.ഐ.വി, എ ബോള, എച്ച് 1. എൻ1 തുടങ്ങിയ രോഗങ്ങൾ നാട്ടിൽ ക്ഷാമവും പട്ടിണി മരണങ്ങളും ഉളവാക്കിയിട്ടുണ്ട്. കൊറോണ ഇപ്പോൾ നൂറിലേറെ രാജ്യങ്ങളിൽ ജീവനുകൾ അപഹരിച്ചിട്ടുണ്ട്. നമ്മുടെ സർക്കാർ സംവിധാനങ്ങൾ അക്ഷീണ പരിശ്രമം നടത്തി ലോക്ക് ഡൗൺ, സമ്പർക്ക വിലക്ക് എന്നിവയിലൂടെ രോഗ സംക്രമണം തടയാൻ ശ്രമിക്കുന്നുണ്ട്. അതിൽ വിജയം വരിക്കുകയും ചെയ്യുന്നുണ്ട്.

നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് രോഗസംക്രമണം തടയുന്നതിന് സഹകരിക്കേണ്ടതുണ്ട്. വീട്ടിലായാലും പുറത്തായാലും മാസ്ക് ധരിക്കുകയും ആരോഗ്യ പ്രവർത്തകരുടെ മറ്റു നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.അതു പോലെ സർക്കാരിൻ്റെ നയങ്ങൾ പാലിക്കുക. അങ്ങനെ നമ്മുടെ നാട് നേരിടുന്ന കൊറോണ എന്ന മഹാവിപത്തിനെ ഉന്മൂലനം ചെയ്യുന്നതിന് നാം ഐക്യദാർഢ്യത്തോടെ അണിനിരക്കണം. അതിനായി വാർത്തെടുക്കണം ഒരു പുതിയ തലമുറയെ

ശ്രേയ.കെ
10 എ ഗവ.എച്ച്.എസ്.എസ് പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം