എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കേരളം

കേരളീയർ ഇന്ന് മാലിന്യ കൂമ്പാരങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. പ്രകൃതിയേയും മണ്ണിനേയും മറന്നു ജീവിക്കുന്നത് കൊണ്ടാണിത്. കേരളീയരുടെ ഉദാസീനതയാകാം പരിസര മലിനീകരണത്തിനും പകർച്ചവ്യാധിക്കും കാരണമാകുന്നത്. ജൈവവ്യവസ്ഥ തകർച്ച, ശുദ്ധജലക്ഷാമം, കുന്നുകൂടുന്ന മാലിന്യവും പകർച്ചവ്യാധികളും. സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന വൻ വിപത്തുകൾ ആണ് ഇവ. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യത്തിന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു. കേരളം നേരിടുന്ന വലിയ ഭീഷണി വർധിച്ചു വരുന്ന മാലിന്യമാണ്. നഗരമാലിന്യം അല്ലെങ്കിൽ ഗാർഹിക മാലിന്യം ഒരു വലിയ പ്രശ്നമാണ്. ഇതുകൂടാതെ ഇലക്ട്രോണിക് വേസ്റ്റ്, ബയോമെഡിക്കൽ വേസ്റ്റ്, ടൂറിസം വേസ്റ്റ്, തുടങ്ങിയവ വർദ്ധിച്ചുവരുന്നു. പൊതുസ്ഥലത്ത് ശുചിത്വ പാലത്തിന് ശ്രദ്ധ നൽകണം. ജൈവമാലിന്യങ്ങൾ വളമാക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കണം. മാലിന്യം നിക്ഷേപിക്കാൻ ആവശ്യമായ വേസ്റ്റ് ബിൻ വെക്കുകയും അവ കൃത്യമായി എടുത്തു സംസ്കരിക്കുകയും വേണം. ഇന്ന് ലോകത്തെമ്പാടും അവലംബിച്ച് പോരുന്ന സാങ്കേതികവിദ്യയാണ് കമ്പോസ്റ്റിംഗ്. വീട്ടിലുണ്ടാക്കുന്ന ജൈവ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ചുരുങ്ങിയ ചെലവിൽ ബയോഗ്യാസ് നിർമ്മിക്കാം. Reduce, Reuse, Recycle, Refuse, Repair. അതായത് കുറയ്ക്കൽ, പുനരുപയോഗം, പുന:ചംക്രമണം, തിരസ്കാരം, നന്നാക്കൽ ഇതാണ് പരിസര മലിനീകരണം കുറയ്ക്കാനുള്ള പറ്റിയ സൂത്രവാക്യം. പ്ലാസ്റ്റിക് എന്ന വില്ലനെ ഉപേക്ഷിക്കുക നമ്മുടെ നാടിനെ സംരക്ഷിക്കുക. ഒരു സമ്പൂർണ മാലിന്യനിർമാർജന പദ്ധതിക്കായി നമുക്ക് കൈകോർക്കാം. ശുചിത്വ കേരളം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഓരോ വ്യക്തിയും മുൻകൈയ്യെടുത്ത് ശുചിത്വം പാലിക്കണം അങ്ങനെ കേരളത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയണം.

അഫ്‌സിയ റഹീം
7 B എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം