കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഇപ്പോൾ നമ്മൾ ധാരാളമായി കേൾക്കുന്ന ഒരു വാക്കാണ് കൊറോണ. ലോകത്ത് തന്നെ വലിയൊരു വിപത്താണ് കൊറോണ സൃഷ്ടിച്ചിരിക്കുന്നത് . അതിന്റെ ഭാഗമായി നമ്മുടെ ശുചിത്വ ജീവിതത്തിൽ ഇല്ലാത്ത പലതും നമ്മൾ ശീലമാക്കിക്കഴിഞ്ഞു . നമ്മുടെ മുത്തച്ഛമാരുടെ കാലത്തു വീടിന്റെ പൂമുഖത്ത് പാത്രത്തിൽ വെള്ളം വെച്ചിരുന്നു . പുറത്തുപോയ് വരുന്നവർ കൈകാലുകളും മുഖവും കഴുകിയിട്ടേ അകത്ത് കയറാവു എന്നായിരുന്നു അതിന്റെ ഉദ്ദേശ്യം . വീടിനകവും പരിസരവും പറമ്പിനെയും വൃത്തിയാക്കുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ജനങ്ങൾക്ക് രോഗമുണ്ടായിരുന്നില്ല . പഴയ നല്ല ശീലങ്ങൾ തിരിച്ചുവരാൻ കൊറോണയെന്ന വൈറസ് വരേണ്ടിവന്നു . രോഗപ്രതിരോധത്തിനു പല മാർഗ്ഗങ്ങളുണ്ട് അതിൽ പ്രാധാന്യമുള്ളവ 1 ഭക്ഷണശീലം . 2 ശുചിത്വം ശുചിത്വം പ്രധാനമായും രണ്ടു വിതത്തിൽ 1 പരിസരശുചിത്വം 2 വ്യക്തിശുചിത്വം ഇതിന് രണ്ടിനും മനുഷ്യജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട് . മലയാളികൾ പൊതുവെ വ്യക്തിശുചിത്വം പാലിക്കുന്നതിൽ ഏറെ മുന്നിലാണെങ്കിലും പരിസരശുചിത്വം അല്പം പോലുമില്ലാത്തവരായി മാറി . തൊട്ടടുത്ത പുഴയിലെ വെള്ളം മലിനമാക്കുമ്പോൾ തന്റെ കിണറ്റിലെ വെള്ളം മലിനമാകുുമെന്നു മനസിലാക്കുന്നില്ല . എന്നാൽ കമ്പ്യൂട്ടർ യുഗത്തിലേക്ക് വന്നപ്പോൾ സുഖകരവും രുചികരവുമായ അവസ്ഥയിലേക്ക് യാത്രയായി . അങ്ങനെയുള്ള സുഖശീലത്തില പ്രധാനപ്പെട്ടവ 1 ഫൈവ് സ്റ്റാർ ഹോസ്പിറ്റലിലെ ചികിത്സ 2.ഫൈവ് സ്റ്റാർ റെസ്‌റ്റോറെന്റിലെ തീറ്റയും കുടിയും 1 ഫൈവ്സ്റ്റാർ ഹോസ്പിറ്റലിൽ പോകുന്നു എന്ന് പറയുമ്പോൾ തന്നെ അവൻ സമൂഹത്തിൽ ഉന്നതനായി മാറി എന്ന അഹങ്കരമായിരുന്നു .ഫുൾ ചെക്കപ്പ്, വിലയേറിയ മരുന്ന് ... അങ്ങനെ വൻ തുകയുടെ ബില്ലും അടച്ചു വരുമ്പോൾ പൂർണ ആരോഗ്യവാനായി എന്ന് ചിന്തിച്ചിരുന്ന വിഢികൾ . 2 ഫൈവ്സ്റ്റാർ റെസ്റ്റോറന്റിൽ കയറി വിലയേറിയതും ഗുണനിലവാരം കുറഞ്ഞതുമായ ഭക്ഷണം കഴിച്ചു മാനസിക സുഖം അനുഭവിച്ച വിഢികൾ എല്ലാവർക്കും കൊറോണ വൈറസ് ബോധവത്കരണം നൽകിയിരിക്കുന്നു. കൊറോണ ലോകത്തെ ഭയപ്പെടുത്തിയെക്കിലും ശേഷിക്കുന്നവർ പഴയ കാലത്തേക്കൊന്നു തിരിഞ്ഞു നമ്മുടെ പൂർവികരുടെ ചിട്ടയായ ജീവിതത്തെ തിരുച്ചുപിടിച്ചാൽ "ലോക സമസ്ത സുഖിനോ ഭവന്തു ".
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം