സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസര ശുചിത്വം -- വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=     🌹🌹പരിസര ശുചിത്വം -- വ്യക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
    🌹🌹പരിസര ശുചിത്വം -- വ്യക്തി ശുചിത്വം🌹🌹 

പകർച്ച വ്യാധികൾ ലോകമെമ്പാടുമുള്ള ജനങ്ങളുടെ സ്വൈരജീവിതം കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പരിസര ശുചിത്വം വ്യക്തിശുചിത്വം തുടങ്ങിയ വിഷയങ്ങൾക്ക് വളരെയേറ പ്രാധാന്യമുണ്ട്. പ്രകൃതിയെ നാം അവഗണിക്കുമ്പോൾ പ്രകൃതി നമ്മേയും അവഗണിക്കും . അതിന്റെ തെളിവാണ് നാം ഇപ്പോൾ കണ്ടുവരുന്നത് .

       ഗാന്ധിജി പറയുന്നത് ശുചിത്വമാണ് സ്വതന്ത്ര്യത്തേക്കാൾ പ്രധാനം എന്നാണ് . ശുചിത്വത്തിന്റെ താളം തെറ്റുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നത്. ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണം . ഇപ്പോൾ നമ്മുടെ തിരക്കു പിടിച്ച ജീവിത സാഹചര്യത്തിൽ മറ്റുള്ളവരുടെ ജീവിതത്തെ കാണാൻ നമുക്ക് സാധിക്കുന്നില്ല. വിശാല മനസ്കതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നമുക്ക് ഈ പ്രശനങ്ങളെ അതി ജീവിക്കാൻ കഴിയും ...


         മാലിന്യങ്ങൾ അതിന്റെ ഉറവിടത്തിൽ തന്നെ ഇല്ലായ്മ ചെയ്യുകയാണെങ്കിൽ പരിസര മലിനീകരണം എന്ന പ്രശനത്തെ ഒരു പരിധിവരെ തടയാൻ നമുക്ക് കഴിയും. എന്നാൽ മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയാനാണ് മനുഷ്യൻ മുതിരുന്നത്. അത് മറ്റുള്ളവരെ അനുകൂലമായും  പ്രതികൂലമായും ബാധിക്കും. അതാണ് ഇന്നത്തെ പല വൈറസുകളുടേയും പ്രവർത്തനകൾക്ക് കാരണം.


             പ്രകൃതിയോട് ഇണങ്ങി വേണം മനുഷ്യൻ ജീവിക്കേണ്ടത്. ഭൂമിയല്ലാതെ മനുഷ്യനു വേറെ ഒരു വാസസ്ഥലം ഇല്ല എന്ന വസ്തുത നാം മറക്കരുത്. നമുക്ക് ജീവിക്കാനാവശ്യമായ വായുവും വെള്ളവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യന്റേതാണ്. ആ വെല്ലുവിളി നാം നേരിടേണ്ട സമയം കഴിഞ്ഞു പോയി.


         മലിനമാക്കപ്പെടുന്ന പുഴകളും തോടുകളും സംരക്ഷിക്കണം. വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും സസ്യങ്ങളെയും കണ്ടെത്തി സംരക്ഷിക്കണം. മലകളും കുന്നുകളും സംരക്ഷിക്കണം. നേരിട്ട് നഷ്ടങ്ങൾ മനസ്സിലാക്കി അവയെ പരിഹരിക്കാൻ നമുക്ക് കഴിയണം. വയലുകൾ മണ്ണിട്ടു നികത്തി മഹാ സൗധങ്ങൾ കെട്ടിപൊക്കുമ്പോൾ നാം നമ്മുടെ ജീവിതത്തിനു തന്നെ വെല്ലുവിളിയാകുമെന്ന് മറക്കരുത്. പ്രകൃതിയുടെ മേൽ നാം വരിച്ചിട്ടുള്ള നേട്ടങ്ങളെ കണ്ടു മനുഷ്യൻ അഹങ്കരിക്കേണ്ട. അവ നമുക്ക് തന്നെ പല വിധത്തിൽ ഭീഷണിയായി മാറും എന്ന് ഓർക്കണം.


             പരിസര ശുചിത്വത്തോടൊപ്പം തന്നെ വ്യക്തി ശുചിത്വവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വ്യക്തിശുചിത്വമാണ് കൊറോണ തുടങ്ങിയ പോലുള്ള വൈറസുകളുടെ വ്യാപനത്തിനു കാരണം. പൊതു നിരത്തിൽ തുപ്പിയും മറ്റും മലിനമാക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും ടൗവ്വലോ, ടിഷ്യൂവോ ഉപയോഗിച്ച് പൊത്താൻ ശ്രമിക്കണം. പുറത്തു പോയി തിരിച്ചു വരുമ്പോൾ കയ്യും കാലും വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകാനും, ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കാനും നാം ശ്രദ്ധിക്കണം .


           നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിനും നാം ശ്രദ്ധാലുക്കളായിരിക്കണം. പഴയ കാലത്ത് ഇല്ലാതിരുന്ന പല രോഗങ്ങൾ ഇന്നു കൂട്ടികളിൽ പോലും നമുക്ക് കാണാൻ കഴിയും ഇതിനെല്ലാം കാരണം ശുചിത്വമാണ്. നാം കഴിക്കുന്ന ആഹാരസാധനങ്ങൾ ഈ കാര്യത്തിൽ വളരെ പങ്കുണ്ട് . വിഷമയമല്ലാത്ത ഒന്നും തന്നെ ഇപ്പോൾ നമുക്ക് വാങ്ങാൻ കിട്ടുന്നില്ല എന്നത് വസ്തുതയാണ്. നാം അധിവസിക്കുന്ന ഭൂമിയെയും പ്രകൃതിയേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കുട്ടികളായ നമുക്ക് ഏറ്റെടുക്കാം.....

🌹നിഖിൽ.എസ്.ഡാനിയേൽ🌹
8 Q സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം