പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/മഹാമാരിയുടെ താണ്ഡവം
മഹാമാരിയുടെ താണ്ഡവം
മാർച്ച് 12 ന് സ്കൂൾ ഒരു രോഗത്തിന്റെ മുൻകരുതൽ എന്നോണം അടക്കുമ്പോൾ ഇത്ര അധികം നാശം വിതയ്ക്കുന്ന ഒരു മഹാമാരിയാണ് ഇതെന്ന് നമ്മുടെ നാടിനെയും ലോക ജനതയെയും മൊത്തമായും പിടിച്ചുലയ്ക്കുന്ന വാർത്തകളും, ചർച്ചകളും , എവിടെ നോക്കിയാലും ,കേൾക്കുന്നതും കാണുന്നതും കൊറോണയെന്ന രോഗത്തെക്കുറിച്ച് മാത്രം . ഒരു കാര്യം എനിക്കു മനസ്സിലായി പേടിയല്ല വേണ്ടത് ജാഗ്രതയാണെന്ന് . ജാതിയുടെയും, മതത്തിന്റെയും പേരിലും ,വലിയവനും ചെറിയ വൻ എന്നതിന്റെ പേരിലും ഊറ്റം കൊണ്ടിരുന്ന നാം ഒരു രോഗത്തിനു മുന്നിൽ സമന്മാരാണെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് കൊറോണ എന്ന മഹാമാരി ചോദ്യചിഹ്നമാവുകയാണ്. നാമോരോരുത്തരും മനസ്സിലാക്കേണ്ടത് സാമൂഹിക അകലം പാലിക്കുക ,കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുക . ഇത്രയും കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ തീർച്ചയായി ഈ രോഗത്തെ നമുക്ക് അകറ്റി നിർത്താൻ സാധിക്കും . നാം ഓരോരുത്തരും ചിന്തിക്കുകയും മനസ്സിലാക്കേണ്ടതും ഒന്നാണ് . വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ പാലിച്ചില്ലെങ്കിൽ ഈ രോഗത്തിന്റെ പേരിൽ നാം വലിയ വില കൊടുക്കേണ്ടി വരും . കെട്ടിപ്പിടിച്ച് സ്നേഹം പങ്കിടുന്ന നമുക്ക് സ്നേഹം വാക്കിലൂടെയും ,പ്രവൃത്തിയിലൂടെയും പങ്കിടാം . ഒന്നിച്ചൊന്നായ് നിന്നുകൊണ്ട് അരികിലുണ്ടെങ്കിലും , അകന്നു നിന്നു കൊണ്ട് മഹാമാരിയായ കൊറോണയെ തുരത്തീടാം . തീർച്ചയായും നമുക്ക് ഉറപ്പിക്കാം ഒറ്റക്കെട്ടായി നിന്നാൽ ഈ രോഗത്തെ അതിജീവിക്കാൻ പറ്റുമെന്ന് . നാം ഓരോരുത്തരും വീട്ടിൽ തന്നെ നിൽക്കുക . ആരോഗ്യ മേഖല ആവശ്യപ്പെടുന്ന എല്ലാ നിയമങ്ങളും പാലിക്കുക . ഈ രോഗത്തെ ചെറുത്തു തോൽപ്പിക്കാനായി രാപ്പകൽ അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു മുന്നിൽ പ്രതിജ്ഞ ചെയ്തു കൊണ്ട് രോഗത്തെ നമ്മൾ തീർച്ചയായും അകറ്റി നിർത്തും . നാം പഴയത്തു പോലെ ഓരോരുത്തരുടെയും സ്വപ്നങ്ങളിലേക്കും നമ്മുടെ ലോക ജനതയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നടന്നു കയറുമെന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു. " ബെയ്ക്ക് ദി ചെയിൻ " ജയ്ഹിന്ദ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ