പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്
കൊറോണ എന്ന വിപത്ത്
കോവിഡ് -19 എന്ന കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തി മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. അൻറാർട്ടിക്ക ഒഴികെയുളള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ രോഗബാധ സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ നാം ഇപ്പോൾ ജീവിക്കുന്നത് ഒരു ആരോഗ്യ അടിയന്തരാവസ്ഥ കാലത്താണ്. ചൈനയിലെ വുഹാൻ എന്ന മത്സ്യമാർക്കററിലാണ് ലോകത്തിൻെറ ഉറക്കം കെടുത്തിയ കൊറോണ വൈറസ് ഉടലെടുത്തത്. മനുഷ്യനു മഹാമാരികൾ പകർന്നു നൽകുന്ന വൈറസുകളിൽ മിക്കതിൻെറയും ഉറവിടം മൃഗങ്ങളാണ്. കൊറോണയും ഉടലെടുത്തത് വവ്വാലുകളിൽ നിന്നാണെന്നാണ് ശാസ്ത്രം കരുതുന്നത്. കൊറോണ വൈറസ് ബാധിച്ചാൽ അടുത്ത ദിവസങ്ങളിൽതന്നെ അണുബാധയുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. അവർക്ക് പനിയോ ചുമയോ അനുഭവപ്പെട്ട് ആശുപത്രിയിൽ പോകുമ്പോഴേക്കും ശ്വാസകോശം സാധാരണയായി 50% ഫൈബ്രോയിഡ്സ് ആയിട്ടുണ്ടാകും. സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവയിലൂടെ കൊറോണ വ്യാപനം തടയാൻ കഴിയും.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം