പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
എന്താണ് പരിസ്ഥിതി??? നമ്മുക്ക് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതിയെന്ന് പറയുന്നത്. ഭൂമിയിലെ സർവ്വ ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ വസ്തുക്കളും പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഈ പാരസ്പര്യമാണ് ഭൂമിയിലെ ജീവൻറ്റെ നിലനിൽപിന് ആധാരവും. സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങളിൽ ഒന്ന് മാത്രമാണ് നമ്മുടെ ഭൂമി. സഹോദരഗ്രഹങ്ങളിൽ നിന്ന് ഭൂമിയെ വ്യത്യസ്തമാക്കുന്നത് അതിൻറ്റെ ജൈവാവസ്ഥയാണ്. ജലം, വായ, മണ്ണ്,,അന്തരീക്ഷം ഇവയാണ് ഭൂമിയുടെ നിലനിൽപിന് ആധാരം.പക്ഷെ ജീവൻ നിലനിർത്തുന്ന ഈ ഘടകങ്ങളെ മനുഷ്യൻ എങ്ങനെയാണ് വിനിയോഗിക്കുന്നത്. ഗാന്ധിജി പറഞ്ഞിട്ടുണ്ട് "മനുഷ്യൻറ്റെ ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഈ ഭൂമിയിലുണ്ട്.എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല" യെന്ന്. ഈ അത്യാഗ്രഹമാണ് ഭൂമി അതിൻറ്റെ ശാന്തസ്വഭാവം വെടിഞ്ഞ് പലപ്പോഴും സംഹാരതാണ്ഡവമാടാൻ ഇടയാക്കുന്നത്. നമ്മൾ മനുഷ്യൻ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്, ഈ ഭൂമിക്ക് നിലനിൽക്കാൻ മനുഷ്യൻ ആവശ്യമില്ലെന്ന സത്യം. എന്നാൽ മനുഷ്യൻറ്റെ ഓരോ ചുവടുവെയ്പിനും ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ആവശ്യമാണുതാനും. മനുഷ്യൻ സമസ്ത മേഖലകളിലും വിജയം നേടിയിട്ടും ഒരു സൂക്ഷാണുവിൻറ്റെ മുന്നിൽ പകച്ചു നിൽക്കുകയാണ്.അവിടെയും ഭൂമി നമ്മെ കൈവിടുന്നില്ല. കോടാനുകോടി മനുഷ്യനെ നിശ്ചലമാക്കി ഭൂമി അതിൻറ്റെ പരിസ്ഥിതിയെ പുതുക്കി പണിയുകയാണ്. മലിനമായ അന്തരീക്ഷ വായു ശുദ്ധമായികൊണ്ടിരിക്കുന്നു, ജലാശയങ്ങളെല്ലാം മാലിന്യങ്ങൾ വഹിക്കാതെ ഒഴുകികൊണ്ടിരിക്കുന്നു, കുന്നുകളും വനങ്ങളും ആരുടെയും ശല്യമില്ലാതെ നിലകൊള്ളുന്നു. അപ്പോൾ ഈ സൂക്മാണു വില്ലനല്ല മറിച്ച് നായകനാണ്.പരിസ്ഥിതിയെ സംരക്ഷിക്കാൻ എത്തിയ നായകൻ. ഇനിയെങ്കിലും നമ്മുക്കും സ്വയമേവ പരിസ്ഥിതി സംരക്ഷകരായി മാറാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം