ഗവ.എൽ.പി.എസ് .ഉളവയ്പ്/അക്ഷരവൃക്ഷം/റാമിന്റെ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
10:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsulavaipu2018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= റാമിന്റെ തിരിച്ചറിവ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റാമിന്റെ തിരിച്ചറിവ്

ഒരിടത്ത് ഒരിടത്ത് ഒരു പട്ടണത്തിൽ റാം എന്ന് പേരായ ഒരു വ്യാപാരി ജീവിച്ചിരുന്നു .അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് റാണി എന്നായിരുന്നു.റാമിന്റെ ഇഷ്ട ഭക്ഷണം ഫാസ്റ്റ് ഫുഡ്ഡും ബേക്കറി ഐറ്റംസും ആയിരുന്നു .അദ്ദേഹത്തോട് ഭാര്യ പലപ്പോഴും പറയുമായിരുന്നു ,വീട്ടിലുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് ,പക്ഷെ റാം ഇതൊന്നും ചെവിക്കൊണ്ടില്ല .അങ്ങനെ ഇരിക്കെ ഒരു ദിവസം റാമിന് അസുഖം ബാധിച്ചു ,അദ്ദേഹം ഡോക്ടറെ കണ്ടു ,ഡോക്ടർ പറഞ്ഞു ,ശരീരത്തിന് രോഗ പ്രതിരോധ ശക്തി ഇല്ലാത്തതുകൊണ്ടാണ് പെട്ടെന്ന് അസുഖം ബാധിച്ചതെന്ന് .വീട്ടിലുണ്ടാകുന്ന പോഷകഗുണങ്ങളുള്ള പച്ചക്കറികളും പഴങ്ങളും തിന്നുകയും കൂടാതെ വ്യായാമവും ചെയ്താൽ രോഗപ്രതിരോധ ശക്തി വർധിക്കുമെന്ന് ഡോക്ടർ പറഞ്ഞു .ഇപ്രകാരം ഡോക്ടറുടെ നിർദേശങ്ങൾ പാലിച്ച റാമിന് വളരെ കുറച്ചു അസുഖങ്ങൾ മാത്രമാണ് പിന്നീട് ഉണ്ടായത് ..........

ദേവനന്ദ വി ആർ
4A ജി എൽ പി എസ് ഉളവയ്പ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ