സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം

ഇത് കോവിഡ് കാലം.ഭൂമിയും വായുവും ആകാശവും മറ്റും ജീവിതചുറ്റുപാടുകളൊക്കെയും ഗുരുതരമായ പ്രതിസയിലൂടെ കടന്നുപോവുകയാണ്.പ്രകൃതി നമ്മുടെ മാതാവാണ്.നമുക്ക് ജീവിക്കാനാവശ്യമായ ശുദ്ദവായുവും വെള്ളവുമൊക്കെ പ്രകൃതി നമുക്ക് കനിഞ്ഞരുളിയിരിക്കുന്നു.എന്നാൽ മനുഷ്യൻെറ നീചമായ പ്രവർത്തനത്തിലൂടെ അതിമോഹത്താൽ ഇതിനെയൊക്കെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.വനങ്ങൾ,കുന്നുകൾ,തോടുകൾ,വയലുകൾ,കായലുകൾ ഇവയെല്ലാം വിവിധ ജീവജാലങ്ങളുടെ ആവാസസ്ഥലങ്ങളായിരുന്നു.വനങ്ങൾ നശിപ്പിച്ചും കുന്നുകൾ ഇടിച്ചും ജലാശയങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞും വയലുകളും തോടുകളും നികത്തിയും ആവാസവ്യവസ്ഥകളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ഇത് വരൾച്ച,പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ ക്ഷണിച്ച് വരുത്തിയിരിക്കുന്നു.മനുഷ്യൻ സങ്കീർണമായ മാർഗങ്ങളിലൂടെ പ്രകൃതിയെ ശല്യം ചെയ്യുമ്പോൾ പുതിയ സൂക്ഷ്മജീവികൾ പരിണമിക്കാനും അത് സാംക്രമിക രോഗങ്ങൾ ഉണ്ടാക്കാനും ഇടവരുത്തുന്നു.ആവാസവ്യവസ്ഥകൾ നശിച്ചപ്പോൾ വിദൂരവന്യജീവികൾ മനുഷ്യരുമായി സമ്പർക്കത്തിലെത്തുന്നു.അത് ജന്തുജന്യരോഗങ്ങൾ പരക്കാൻ കാരണമാകുന്നു.അങ്ങനെയുള്ള വപത്താണല്ലോ നിപാവൈറസ് രോഗം.വവ്വാലുകളിൽ നിന്ന് പരന്ന നിപാവൈറസ് രോഗം കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു.നമ്മുടെ സമൂഹം പരിപാലിച്ച ശുചിത്വശീലമാണ് ഇതിനുകാരണം.വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം ദിനചര്യയാക്കി മാറ്റുക.നിപാവൈറസ് രോഗത്തിനു പിന്നാലെ പ്രകൃതി നമ്മോട് പ്രളയത്തിലൂടെ പക വീട്ടി.അത്ര മാത്രം നീച പ്രവർത്തനങ്ങളാണ് നാം മനുഷ്യർ കാട്ടിക്കൂട്ടുന്നത്.ഇപ്പോഴിതാ കൊറോണ എന്ന മഹാമാരിയും നമുക്ക് മുന്നിൽ മരണതാണ്ഡവമാടുകയാണ്.ലോകത്തെ വിറപ്പിച്ച അനേകം മഹാമാരികൾ ഇതിനുമുമ്പും വന്നിട്ടുണ്ട്.എന്നാൽമനുഷ്യരെ അകന്നിരിക്കാൻ വിധിക്കപ്പെട്ടവരാക്കി,ഭൂഖണ്ഡങ്ങളെ മുഴുവൻ വിറപ്പിച്ചുകൊണ്ട് താണ്ഡവമാടുകയാണ് കൊറോണ എന്ന കോവിഡ്19. ഈ കോവിഡ്19നെ നമുക്ക് ഒറ്റക്കെട്ടായും അകലം പാലിച്ചും ഒരേ മനസ്സോടെ പ്രതിരോധിക്കാം...

അഥീന ബാബു
5 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം