എൽ.എം.എസ്.എൽ.പി.എസ്. വർക്കല/അക്ഷരവൃക്ഷം/മായത്തൊരു ലോക്ക് ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മായത്തൊരു ലോക്ക് ഡൗൺ കാലം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മായത്തൊരു ലോക്ക് ഡൗൺ കാലം

പഠനോത്സവവും വാർഷികവും സ്വപ്നം കണ്ട് നടക്കുമ്പോഴാണ് കൊറോണയുടെ വരവ്. പുറത്തിറങ്ങരുതെന്നും മാസ്ക്ക് ധരിക്കണമെന്നും സാനിറ്റൈസറുപയോഗിച്ച് കൈ കഴുകണമെന്നുളള നിർദ്ദേശമേ കേൾക്കാനുളളൂ. വേനലവധിക്ക് എന്തെല്ലാം പ്ലാൻ ചെയ്തിരുന്നതാ. അമ്മാമയുടെ വീട്ടിൽ പോകണം. നന്ദനയുമായി കളിക്കണം. കറങ്ങാൻ പോകണം....ഒന്മും നടന്നില്ല. ഒരു മിഠായി പോലും വാങ്ങാൻ പറ്റുന്നില്ല. അച്ഛൻ നാട്ടിൽ വരാൻ കാത്തിരുന്നതാണ്. ചാനലുകൾ മാറി മാറി കണ്ടു മടുത്തു. ഞാനിപ്പോ അമ്മയെ സഹായിക്കാൻ തുടങ്ങി... പാത്രം കഴുകാനും, തുണി തിരുമാനുമൊക്കെ ഞാൻ പഠിച്ചു. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് പച്ചക്കറിത്തോട്ടവും ഞങ്ങളെല്ലാം ചേർന്നുണ്ടാക്കി. അമ്മ കുറേ പാചക പരീക്ഷണങ്ങളൊക്കെ നടത്തുന്നുണ്ട്. ഞാനാണ് സഹായി. പറമ്പിലുളള പലതും ഭക്ഷണമാക്കി. ചക്കയും, വാഴപ്പിണ്ടിയും, മുരിങ്ങപ്പൂവും, ചീരയുമൊക്കെ എന്ത് രുചിയോടെയാ കഴിച്ചേ....

പാർവതി
3 എൽ.എം.എസ്.എൽപി.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം