എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/അമ്മ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
10:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AUPSCHEMBRASSERI (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= അമ്മ ഭൂമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 {{BoxTop1

| തലക്കെട്ട്=

അമ്മ ഭൂമി

അങ്ങ് സൂര്യനുദിച്ചു കണ്ണീരോടെയെങ്കിലും
ഭൂമി ചിരിച്ചു
കുറേ കാലമായി അത്
അവൾക്കൊരു ശീലമാണ്.
മാനവർ അവളുടെ മുലയറുത്തപ്പോഴാണ്
അവൾ ആദ്യമായി
കണ്ണീർ വാർത്തത്.
ആ കണ്ണിരിൽ കുതിർന്ന്
മഹാ സൗധങ്ങൾ തകർന്നപ്പോഴും
അവൾ കരഞ്ഞു കൊണ്ടേയിരുന്നു
അവസാനത്തെ ബാഷ്പവും
തീർന്നപ്പോഴാണ്
അവൾ | വരണ്ടുണങ്ങിയത്.
വരണ്ട ചുണ്ടിലെ ചിരികണ്ട് ആകാശം പിടഞ്ഞു
മഹാമാരികൾ പെയ്ത്
അതഴിഞ്ഞാടി .
അഛനും അമ്മയും തളർന്നപ്പോഴാണ് മക്കൾ
ആദ്യമായി വേദനിച്ചത്

പ്രത്യാശയുടെ കിരണമായി കുഞ്ഞു തൈകൾ കിളിർത്തു
ഭൂമിവീണ്ടും പട്ടുടുത്തു അവളുടെ ചിലങ്കയുടെ
നാദം നാടിനെ ഉണർത്തി
കിളികൾ പാടിയാടി
അമ്മ ഭൂമി വാഴ്ക.!




ദുർഗ്ഗ എം
4 A AUPS Chembrasseri
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത