സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/മുക്കുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
09:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മുക്കുറ്റി | color= 2 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുക്കുറ്റി

പൂക്കളിൽ ചെറു പൂവായ്
പൂത്തുനിൽക്കുന്നിതാ മുക്കുറ്റി
നിറമുണ്ട് മണമില്ലാ....
മനുഷ്യരെ കൊതിപ്പിക്കുന്നതായൊന്നുമില്ലാ....

ഇളം തെന്നലിൽ ഈണം മൂളുന്നു
കാണുവതില്ല ആരുമീ നൃത്തച്ചുവടുകൾ
പൂക്കളിൽ പൂവായ് നൽകുക സ്ഥാനം
മുൻപന്തിയിൽ മുക്കുറ്റിക്കായ്....

തുറക്കുക നിങ്ങൾതൻ മിഴികൾ
പുൽമേടുകൾക്കിടയിൽ സൂക്ഷമമായ്...
അറിയും നിങ്ങളേവരുമീ മുക്കുറ്റിയെ
ഓണക്കാലത്തുയിർക്കൊള്ളുമീ പീതപുഷ്പത്തെ...


അഞ്ജന എം
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത