ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/ലോക്ക് ഇല്ലാത്ത ലോക്ക്ഡൌൺ

09:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയോടൊപ്പം

അമ്മ എന്നും രാവിലെ ചേച്ചിയെ ഉണർത്തി കുളിപ്പിച്ച് റെഡിയാക്കി ഭക്ഷണവും നൽകി ഓട്ടോയിൽ സ്കൂളിൽ വിടുമ്പോൾ മുതൽ എനിക്കും സ്കൂളിൽ പോകാൻ കൊതിയാകുമായിരുന്നു. അങ്ങനെ ഞാനും അംഗൻവാടിയിലും തുടർന്ന് ചേച്ചിയോടൊപ്പം സ്കൂളിലും പോയി തുടങ്ങി. വീട്ടിൽ മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ , അമ്മ, ചേച്ചി ഇവരെ മാത്രം കണ്ടു വളർന്ന എനിക്ക് സ്കൂളിലെ കൂട്ടുകാരെയും, ടീച്ചർമാരെയും സ്കൂളിലെ കളികളും ഇഷ്ടമായിരുന്നു. എൽ കെ ജിയിലെ ടീച്ചേർസ് എനിക്ക് സ്കൂളിലെ അമ്മയായിരുന്നു. അങ്ങനെ ഞാൻ വളരെ സന്തോഷത്തോടെ ഇരിക്കുമ്പോൾ അമ്മ കോഴിക്കോടേക്ക് ജോലിക്കായി പോയി. പിന്നെ വല്ലപ്പോഴും വരുന്ന അമ്മക്ക് എന്റെയൊപ്പം കളിക്കാനും എന്നെ പഠിപ്പിക്കാനും സമയം കിട്ടിയിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഈ ലോക്ക്ഡൌൺകാലത്ത് അമ്മ എപ്പോളും ഞങ്ങളോട് ഒപ്പമുണ്ട്. വീട് വൃത്തിയാക്കൽ, പരിസരശുചീകരണം, അടുക്കളതോട്ടമൊരുക്കൽ, പാചകം, തുടങ്ങി എല്ലാത്തിലും അമ്മയോടൊപ്പം ഞങ്ങളും കൂടി. വീട്ടുവളപ്പിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ച് രുചികരമായ വിവിധ വിഭവങ്ങൾ ഉണ്ടാക്കാം എന്ന് ഞങ്ങൾ പഠിച്ചു. ഇപ്പോൾ അച്ഛനും അമ്മയും ഞങ്ങളും ഒരുമിച്ച് ഭക്ഷണവും, കളികളും, പ്രാർത്ഥനയുമായി ഈ ലോക്ക്ഡൌൺ ഞങ്ങളുടെ മനസ്സിനെ ലോക്ക് ഇടാതെ സംരക്ഷിച്ചു.

സൂര്യദേവ്
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം