ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/മഴയുടെ മാറിൽ
മഴയുടെ മാറിൽ
ഒരിടത്ത് ഒരിടത്ത് അമ്മു എന്നു പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ കൂട്ടുകാരി ആയിരുന്നു പാറു. അവർ രണ്ടുപേരും പാവമായിരുന്നു. ഒരു ദിവസം അമ്മു പാറുവിന്റെ വീട്ടിൽ കളിക്കാൻ പോയി. അവിടെ ചെന്ന് അവർ രണ്ടുപേരും കൂടി കളികളൊക്കെ കഴിഞ്ഞ് തിരിച്ചു മടങ്ങി വരുന്ന സമയത്ത് ആകാശം ഇരുണ്ടുമൂടി മഴ പെയ്യാൻ തുടങ്ങി. അവളുടെ കയ്യിൽ കുട ഉണ്ടായിരുന്നില്ല. അവൾ ഓടി വീട്ടിലെത്തി. ആർത്തുല്ലസിച്ച് ഒരു മഴ കഴിഞ്ഞു. മഴക്കുശേഷം അവൾ മുറ്റത്തേക്ക് ഇറങ്ങി ആകാശത്തേക്ക് നോക്കി. അവൾ അത്ഭുതപ്പെട്ടു ആകാശത്തിന് കുറുകെയായി ഏഴു നിറങ്ങളോടുകൂടിയ മഴവില്ല്. അവൾ അമ്മയെ വിളിച്ചു "അമ്മേ ഓടി വാ" ദേ നോക്കിയേ ആകാശത്ത് മഴവില്ല്. കണ്ടപ്പോൾ അമ്മയ്ക്കും സന്തോഷമായി. പിറ്റേദിവസം അവരോടൊപ്പം കളിക്കുവാൻ കുറേ കുട്ടികളും ഉണ്ടായിരുന്നു. കളി കഴിഞ്ഞപ്പോഴേക്കും നേരം വൈകി. തലേന്നത്തെപ്പോലെ ആകാശം ഇരുണ്ടു മൂടി. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അവൾ മഴയെ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോൾ എന്തോ ഒന്ന് മഴത്തുള്ളി കൾക്കിടയിലൂടെ വീഴുന്നതുപോലെ തോന്നി. അപ്പോഴേക്കും അമ്മ കുടയുമായി ഓടിയെത്തി. അവൾ അമ്മയോട് ചോദിച്ചു "എന്താണ് അമ്മേ ഈ വീഴുന്നത് " .അമ്മ പറഞ്ഞു "ആലിപ്പഴം" ആണ് മോളേ അവൾ കുടയ്ക്ക് പുറത്തേക്കു കൈ നീട്ടി ഒരു ആലിപ്പഴം കൈക്കലാക്കേണ്ടതാമസം അത് അലിഞ്ഞു പോയി. അവൾ പിന്നെയും ആലിപ്പഴത്തെ കയ്യിലാക്കി രസിച്ചു. കുറേ കഴിഞ്ഞ് മഴ അവസാനിച്ചു. അപ്പോൾ അവൾ ചിന്തിച്ചു മഴയും മഴവില്ലും ആലിപ്പഴവും ഒക്കെ എന്ത് ഭംഗിയാണ്. പ്രകൃതിയുടെ ഓരോ കാഴ്ചകളും ആനന്ദമുളവാക്കുന്നതാണ്. എന്റെ പ്രകൃതി എത്ര മനോഹരം, എത്ര സുന്ദരം!.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ