സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/സ്വപ്നം
സ്വപ്നം
ഞാൻ സ്വപ്നച്ചിറിലേറി പറന്നുകൊണ്ടേയിരിക്കുന്നു.ആകാശനീലിമയുടെ ആഴങ്ങളിലെ അതിർത്തിയിൽ വച്ച് അർബുദംപൂണ്ട ശരീരവുമായി അങ്ങ് വിശാലമായി 'ഒരമ്മ'നീണ്ടുനിവർന്നു കിടക്കുന്നു...'മോനേ' നീ ആരാണ്?നീ എന്താണ് വന്നത് എന്ന് ആ അമ്മ എന്നോട് ചോദിക്കുന്നു..വെറുതെ എന്ന് ഞാൻ പറഞ്ഞു.അപ്പോൾ നിങ്ങളാരാണ് എന്ന് ചോദിച്ചു..?.ഞാൻ 'ഓസോൺ'....നിങ്ങളാണോ ഓസോൺ?,നിങ്ങളെ പറ്റി സ്കൂളിൽ ഞാൻ പഠിച്ചിട്ടുണ്ട്.,ഞാൻ പറഞ്ഞു,,ആ അമ്മ ഇടറിയ ശബ്ദത്തിൽ വീൺടും പറയാൻ തുടങ്ങി,,.ഞാൻ ഈയിടയായി സംതൃപ്തയാണ്.എൻെറ മകളായ ഭൂമിയുടെ മക്കൾ തുരുതുരാ വിഷപ്പുക ഏൽപ്പിച്ച് 'അവരെ' രക്ഷിക്കേണ്ട എൻെറ ശരീരത്തെ വ്രണപ്പെടുത്താൻ തുടങ്ങിയിട്ട് നാളേറെയായി.എന്നാൽ ഈയിടയായി ഈ വിഷപ്പുക കാണാറേയില്ല കാരണമെന്തെന്നെന്ന് എനിക്കറിയില്ല.,ഈ ലോക്ക്ഡൗൺ കാലമായതിനാൽ വ്യവസായശാലകൾ പ്രവർത്തിക്കാത്തതും വാഹന ഗതാഗതങ്ങൾ നിലച്ചതുമാണ് വിഷപ്പുക ഇല്ലാതതെന്ന് ഞാൻ ആ അമ്മയോടുപറഞ്ഞു.എങ്കിലും ആ അമ്മ പറഞ്ഞതിൻെറ ഗൗരവം ഞാൻ മനസ്സിലാക്കി.ആർത്തി മൂത്ത മനുഷ്യൻെറ പ്രകൃതിയെ അവഗണിച്ചുള്ള വ്യാവസായിക പുരോഗതിയാണ് ഒാസോൺ വിള്ളലിൻെറ പ്രധാന കാരണമെന്ന് ഞാൻ മനസ്സിലാക്കി... ലോകത്ത് കോവിഡ്19 എന്ന രോഗം വന്നതോടെ വ്യക്തിശുചിത്വത്തിൻെറ പ്രാധാന്യം ഒരിക്കൽക്കൂടി നമ്മെ ഓർമിപ്പിച്ചത്പോലെ ഓസോൺ പാളിയിലെ വിള്ളലുകൾ സൂര്യാഘാതങ്ങളുടെ കാലമാകുമല്ലോ എന്ന് ഞാൻ ഭയപ്പെട്ടു. ഇന്ന് നമ്മുടെ മുന്നിലുള്ള മഹാമാരിയെ തുരത്തിയേ പറ്റൂ ഇല്ലെങ്കിൽ മനുഷ്യകുലം തന്നെ ഈ ഭൂമുഖത്തുനിന്ന് തുടച്ച് നീങ്ങിയേക്കാം എന്ന് ആകാശ നീലിമയിൽ നിന്നോർത്തു പോയി ,,അതിനാൽ ആരോഗ്യപ്രവർത്തകരുടെയും നിയമപാലകരുടെയും നിർദേശങ്ങൾ പാലിച്ചേമതിയാവൂ.,,,അമ്മയുടെ നീണ്ട വിളികേട്ടാണ് ഞാൻ സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.....,,,,
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ