ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/നാമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaisonsgeorge (സംവാദം | സംഭാവനകൾ) (ചെറിയ ചേർക്കൽ)
നമ്മുടെ നാട്

തോൽക്കുകില്ല തോൽക്കുകില്ല
നമ്മുടെ നാടൊരിക്കലും തോൽക്കുകില്ല
പ്രളയദിനങ്ങളൊട്ടു മറക്കുകില്ല നാമൊരിക്കലും
പ്രകൃതി, പുഴകളെന്നുവേണ്ട നാമെന്തിനേയു-
മോർത്തീടാതെ നീങ്ങിടുമ്പോൾ
ജീവിത പാഠമായി നമുക്കേകിടുന്നോർമ്മകളും
എങ്കിലും തോൽക്കുകില്ല തോൽക്കുകില്ല
നമ്മുടെ നാടൊരിക്കലും തോൽക്കുകില്ല
പ്രളയദിനങ്ങളൊട്ടു മറക്കുകില്ല നാമൊരിക്കലും
വീണ്ടുമെത്തി മറ്റൊരു മാരിയായ് മഹാമാരിയായ്
കൊറോണയെന്ന പേരുമായി
ചിരിച്ചണ‍ഞ്ഞിടുമ്പോൾ
കരുതലോടെ കടമയോടെ
അകന്നിരുന്നു അകന്നിരുന്ന്
പൊരുതി ജയിച്ചിടാൻ
പ്രതിരോധമായി അതിജീവനമായി
നാമേകചിത്തരായി ചൊല്ലീടാം
ലോകാ സമസ്താ സുഖിനോ ഭവന്തു
മുഖത്തുമാസ്കണിഞ്ഞു നിറച്ചുനാം
മനസ്സിലാകെ നന്മയെന്ന പാഠവും
ദീർഘനാളടുത്തിരിക്കാനകന്നിരിക്കണമെന്ന പാഠവും
ഓർക്കണമെപ്പോഴുമീ പൂട്ടുവീണ ദിനങ്ങളും
തോൽക്കുകില്ല തോൽക്കുകില്ല
നമ്മുടെ നാടൊരിക്കലും തോൽക്കുകില്ല
പ്രളയദിനങ്ങളൊട്ടു മറക്കുകില്ല നാമൊരിക്കലും

കല്ല്യാണീദേവി ബി
8A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത