ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം
- [[ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം/പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം| പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം]]
പരിസ്ഥിതിയെ രക്ഷിക്കാം വൈറസിനെ തോൽപ്പിക്കാം
നാം അധിവസിക്കുന്ന ഭൂമി, സുന്ദരിയായ നമ്മുടെ പ്രകൃതി അതിനെ ഇന്ന് മനുഷ്യർ തന്റെ ദുരാഗ്രഹം ത്താൽ നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സുന്ദരമായ വയലുകളും കായലും പുഴകളും റോഡുകളും എന്തിന് മണ്ണിനെ പോലും കാർന്നു കളയുന്നു. അതുമൂലം നമ്മുടെ പരിസ്ഥിതി തന്നെ നശിച്ചിരിക്കുകയാണ്. മാലിന്യങ്ങൾ വലിച്ചെറിഞ്ഞും അമിതമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന മാലിന്യങ്ങളും നമ്മുടെ നാടിൻ്റെ ജീവനെത്തന്നെ പിടികൂടിയിരിക്കുകയാണ്. മരങ്ങൾ മുറിച്ച് മാറ്റുന്നത് മൂലം കാലാവസ്ഥവ്യതിയാനം തന്നെ സംഭവിച്ചിരിക്കുന്നു. ജലാശയങ്ങൾ വറ്റിപ്പോകുന്നു .നമ്മുടെ പരിസ്ഥിതിയെ , നമ്മുടെ പരിസരത്തെ ശുചിയായി സൂക്ഷിക്കേണ്ടത്, സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. മാലിന്യങ്ങൾ വലിച്ചെറിയാതെ നമ്മുടെ ജലസ്രോതസ്സുകളും മണ്ണും മരങ്ങളും നമുക്ക് സംരക്ഷിക്കണം. ഇല്ലെങ്കിൽ മാലിന്യങ്ങളിൽ നിന്നും പലരോഗങ്ങളും ഇനിയും നമ്മെ തേടി വരും. കാലാവസ്ഥ വ്യതിയാനം മൂലവും രോഗസംക്രമണത്തിന് കാരണമാകുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. അതിലൂടെ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം. മരങ്ങൾ നട്ടു വളർത്തുന്നത് വഴി നമുക്ക് ശുദ്ധവായു ലഭിക്കുന്നു . ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ നമുക്ക് വിഷരഹിതമായ പച്ചക്കറി ലഭിക്കുന്നു. വയലുകൾ സംരക്ഷിച്ചു കൃഷി ചെയ്താൽ ശുദ്ധമായി അരി ഉണ്ടാക്കാൻ നമുക്ക് സാധിക്കും . നമുക്ക് രോഗപ്രതിരോധശേഷി ലഭിക്കണമെങ്കിൽ ശുദ്ധവായുവും പോഷകസമൃദ്ധമായ ജലവും ലഭിക്കേണ്ടതുണ്ട്. ഇതെല്ലാം നമുക്ക് നേടിയെടുക്കണം ജീവനെടുക്കുന്ന വൈറസുകളെ തോൽപ്പിക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ