എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
09:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

രോഗപ്രതിരോധം വേണം നമുക്കെന്നും
രോഗങ്ങളില്ലാത്ത നാളുകൾക്കായ്
വേണം നമുക്കിനി ശ്വസിക്കുവാൻ
ശുദ്ധജലവും കുടിച്ചിടേണം
വ്യക്തി ശുചിത്വംപാലിച്ചിടേണം
വൃത്തിയും വെടിപ്പും കൂടെ വേണം
മാറ്റിമറിക്കണം നമ്മുടെ ശീലങ്ങൾ
മായ്ച്ചുകളയേണം ദുഷ്ടരോഗങ്ങളെ
മായമില്ലാത്തൊരു പച്ചക്കറികളും
മടിയ്ക്കാതെ നമ്മൾ വളർത്തിടേണം
കവറിൽ പൊതിഞ്ഞ കളറുള്ള പലഹാരം
കളയാൻ പഠിക്കണം നമ്മളെല്ലം
കരയുന്ന കുഞ്ഞിനു കാണാൻ കൊടുക്കേണ്ട
കണ്ണുകളയുന്ന സെൽ ഫോണുകൾ
നേരത്തെയുണ്ണുവാൻ, ഉറങ്ങുവാൻ പഠിക്കണം
നേരത്തെയുണരുവാൻ ശീലിക്കണം
നേരായ മാർഗങ്ങൾ നമ്മൾ പാലിച്ചാൽ
നേടിയെടുക്കാം രോഗമുക്തി ....

സ്നേഹ ബി രാജേഷ്
8 E എം.ടി.എം.എച്ച്.എസ്.എസ് പാമ്പാക്കുട
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത