സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/കൊറോണയെന്ന രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
09:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന രോഗം

ധനവാൻ എന്നോ ദരിദ്രനെന്നോ മുഖം നോക്കാതെ എത്തുന്ന രോഗം

അമേരിക്കയിലും ഇറ്റലിയിലും മറ്റു ലോക രാഷ്ട്രങ്ങളിലും നമ്മുടെ ഇന്ത്യയിലും ഒരുപോലെ പടരുന്ന രോഗം

കൊറോണയാണാ രോഗം...

കേരള സംസ്ഥാനം ആഗോളതലമാകെ കീർത്തി നേടുന്നൊരീ കാലം.

ഈ കീർത്തി നേടിക്കൊടുക്കുന്നവർ ആരൊക്കെയെന്നറിഞ്ഞു കൊള്ളേണം....

ആതുര ശുശ്രൂഷകാരാണവർ , പോലീസ് ഏമാൻമാരും ...

ഭയക്കില്ലവർ ഒരിക്കലും തളർന്നിടില്ലവർ ...

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ,

കൊറോണ രോഗികൾക്കു സാന്ത്വനമായും നാടിന്റെ സംരക്ഷകരായും നിലകൊള്ളുന്നവർ...

പ്രാർഥനാശംസകൾ പ്രിയർക്കായ്...
  

സാന്ദ്ര രാജീവ്
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് ,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത