ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/തത്തയും പൂച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
09:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തയും പൂച്ചയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തയും പൂച്ചയും

തത്തയും പൂച്ചയും

പണ്ട് ഇല്ലിമുളം കാട്ടിൽ ഒരു തത്ത താമസിച്ചിരുന്നു. ഒരു ദിവസം പതിവുപോലെ കുഞ്ഞുങ്ങളെ തനിച്ചാക്കി തീറ്റ തേടി കാട്ടിലൂടെ കുറെ പറന്നു . നാട്ടിൻ പുറത്തെ ഒരു വീടിന്റെ അടുക്കള ഭാഗത്തു എത്തി. അവിടെ ഒരു പാത്രത്തിൽ വച്ച പാല് തത്ത കാണാനിടയായി അങ്ങനെ തത്ത പാല് കുടിക്കാൻ തുടങ്ങി. പാല് കുടിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഒരു പൂച്ച വന്നു അവളെ പിടിക്കാൻ ഓടിച്ചു. പെട്ടന്ന് തത്തമ്മ അവിടുന്ന് വേഗം പറന്നു രക്ഷപെട്ടു. പൂച്ച ആകട്ടെ ആ പാല് കുടിച്ചിട്ട് തത്തമ്മയെ കൂടി അകത്താക്കാനുള്ള മോഹവുമായി തത്ത താമസിച്ചിരുന്ന കൂടു കണ്ടു പിടിക്കാനുള്ള അന്വേഷണം തുടങ്ങി. അങ്ങനെ കാട്ടിലേക്ക് നടന്നു നടന്നു രണ്ടു ദിവസം കൊണ്ട് തത്തയുടെ കൂടു കണ്ടു പിടിച്ചു. തത്തയെ പിടിക്കാനായി മരത്തിന്റർ മുകളിലേക്കു കയറിയപ്പോൾ ആ മരത്തിൽ കൂടു വച്ചിരുന്ന തേനീച്ചകൾ എല്ലാം കൂടി പൂച്ചയെ ആക്രമിക്കാൻ തുടങ്ങി. പൂച്ച ആകട്ടെ ജീവനും കൊണ്ട് ഓടി. പിന്നീട് പൂച്ചയുടെ ശല്യം ഉണ്ടായിട്ടേ ഇല്ല.


ഇതിൽ നിന്ന് എന്ത് മനസിലാക്കാം?

   ആരെയും  നാം  വെറുതെ ഉപദ്രവിക്കാൻ  ശ്രമിക്കരുത്...... 
  
തന്മയ
3 എ ഗവ. എൽപിഎസ് കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ