എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കേരളമാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
09:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളമാതൃക <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമാതൃക

ഇന്ത്യയിൽ ഇത്രയും ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് രോഗവ്യാപനത്തെ ഈ ഒരു തോതിൽ പിടിച്ചു കെട്ടിയത് ഒരു വലിയ നേട്ടമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സർക്കാരിനും പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും കയ്യടിക്കുന്നതിനൊപ്പം ഓരോ മലയാളിക്കും അഭിമാനത്തോടെ ആ കണ്ണാടിക്കു മുന്നിൽ ചെന്ന് സ്വന്തം പ്രതിബിംബം നോക്കി പറയാം, 'വെൽ ഡൺ' എന്ന്.
വ്യക്തമായ, ശാസ്ത്രീയമായ പദ്ധതികളും സുശക്തമായ ആരോഗ്യശൃംഖലയും പൊതുജനങ്ങളുടെ സഹകരണവും തന്നെയാണ് നമ്മുടെ നേട്ടത്തിന് പിന്നിൽ. ഇന്നിപ്പോൾ പല സംസ്ഥാനങ്ങളും പല ലോകരാജ്യങ്ങളും 'കേരളമാതൃക'യെ പറ്റി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ മാതൃക പകർത്താൻ പക്ഷേ ഒട്ടും എളുപ്പമായ കാര്യമല്ല, പ്രത്യേകിച്ചും ഈയൊരു ഘട്ടത്തിൽ. കാരണം ഈ പറയുന്ന കേരള മോഡൽ കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി നമ്മൾ ഉണ്ടാക്കിയതല്ല. അത് നമ്മുടെ ആരോഗ്യ സംസ്കാരത്തിന്റെയും നയത്തിന്റെയും അടിസ്ഥാന ശിലയാണ്. അതിന്റെ തായ് വേരുകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിന്റെ ശക്തിയിലും പിൻബലത്തിലുമാണ് നമ്മൾ നിപ്പയെ നേരിട്ടതും.
ഓരോ മലയാളിക്കും അഭിമാനിക്കാനും ആശ്വസിക്കാനും വക ഉള്ളപ്പോഴും വീണ്ടും വീണ്ടും പറയുന്നു, ജാഗ്രത കൈ വിടാനുള്ള സമയമായിട്ടില്ല. കാരണം ഇന്ത്യയിലെ തന്നെ വളരെ ചെറിയ ഒരു പ്രദേശം മാത്രമാണ് കേരളം. നമുക്ക് മാത്രമായി ഒരിക്കലും സുരക്ഷിതരായിരിക്കാനാകില്ല. നമുക്ക് മാത്രമായി നിലനിൽപ്പും ഇല്ല.

അതുൽ സജീവ്
4A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം