മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പിന്നിട്ട വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പിന്നിട്ട വഴികൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിന്നിട്ട വഴികൾ

 
പിന്നോട്ടു തിരഞ്ഞൊരു നിമിഷമോർക്കവേ -നാം
പിന്നിട്ട വഴികളിൽ താണ്ടിയതെന്താണ്
പണവും പ്രശംസിയും പ്രൗഢിയും നേടുവാൻ
പല വഴികൾ പല കെടുതികൾ ചെയ്തു കൂട്ടിയവരാണ് നാം...
രക്ത ബന്ധങ്ങൾ അറുത്തു മാറ്റി ചിലർ
രക്ത ദാഹികളായ് വേഷമിട്ടു ചിലർ
കാണുന്നതൊക്കെയും സ്വന്തമാക്കീടുവാൻ
കാരണമില്ലാതെ ജീവനപഹരിച്ചുള്ളവർ
ഹേയ്... മനുഷ്യാ... നിനക്കെന്തു പറ്റി ഇന്ന്‌
ഭയപ്പെട്ടുവോ കണി കാണാത്ത കൊലയാളിയെ.....
 മരണം വിതയ്ക്കുവാൻ കെൽപ്പുള്ള അണു നാശിനികൾ...
നൊടി നേരം കൊണ്ട് പരീക്ഷിച്ചു ജയിച്ചവരേ
കാണാത്തൊരണുവിനെ ഭയക്കുന്ന ലോകമേ
കണ്ടില്ല ഇതിനെ ചെറുക്കുവാനൊരു ശക്തിയെയും
മരണം ഭയമുള്ളിൽ നിറച്ചു കൊണ്ടിന്നവർ
ചുരുണ്ടുവോ നാലു ചുമരിന്റെ അകത്തളങ്ങളിൽ ....

ഫൈഹ.കെ. പി
2 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത