എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/കൊറോണയുടെ ഡയറിക്കുറിപ്പ്
കൊറോണയുടെ ഡയറിക്കുറിപ്പ്
എന്റെ പേര് കൊറോണ. ഞാൻ പക്ഷി മൃഗാദികളുടെ ശരീരത്തിൽ നിരുപദ്രവകാരിയായി ജീവിച്ചുപോരുകയായിരുന്നു. മനുഷ്യൻ അവയെ കൊന്നും തിന്നും തുടങ്ങിയപ്പോൾ ഞാൻ പതുക്കെ മനുഷ്യനിലേക്ക് കയറി. അപ്പോളാണ് എന്നെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. മനുഷ്യശരീരത്തിന്റെ ഘടന എനിക്ക് വ്യാപിക്കാൻ അനുയോജ്യമായിരുന്നു. മനുഷ്യശരീരത്തിലെ സ്രവങ്ങളിൽ എനിക്ക് അതിജീവനം സാധ്യമാണ്. നിമിഷനേരം കൊണ്ട് എനിക്ക് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരാൻ സാധിക്കും. അങ്ങനെ ഈ വലിയ ലോകത്തെ തന്നെ നിശ്ചലമാക്കാൻ എനിക്ക് സാധിച്ചു. കുറച്ചു ദിവസം കൊണ്ട് തന്നെ എല്ലാവരും എന്നെ പേടിക്കാൻ തുടങ്ങി.പക്ഷേ ലോകം തന്നെ നിശ്ചലമായപ്പോൾ എനിക്ക് പടരാൻ കഴിയാതെ വന്നിരിക്കുന്നു. ഞാൻ തോറ്റു പിൻമാറുകയാണ്. മനുഷൃൻ ഒറ്റക്കെട്ടായി നിന്നാൽ ഒരു മഹാമാരിക്കും അവനെ തോൽപ്പിക്കാൻ കഴിയില്ലയെന്നു ഞാൻ മനസ്സിലാക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ