ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
08:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ     


  ഉറക്കമുണർന്ന് നോക്കിയപ്പോൾ ഒരനക്കവുമില്ല. അടുക്കളയിൽ പോയി നോക്കി. അമ്മ എന്തൊക്കെയോ ചെയ്യുന്നുണ്ട്. നന്നായി വെയിൽ പരന്നിട്ടുണ്ട്. ക്ലോക്കിലേക്ക് നോക്കി .മണി 11.
 " എന്താ അമ്മേ വിളിക്കാഞ്ഞത് ?"
" വിളിച്ചിട്ടെന്തിനാ ?ആർക്കും എങ്ങും പോകാനില്ലല്ലോ ?"
ശരിയാണ് നമ്മളിപ്പോൾ ലോക്കാണല്ലോ.
ചക്കിപ്പൂച്ചയുടെ അടുത്തു പോയി .അവളും ഉറക്കമാണ്.ശബ്ദവും ബഹളവും ഒന്നും ഇല്ലാത്തതുകൊണ്ടാവാം. അച്ചൻ പറമ്പിൽ എന്തോ ചെയ്യുന്നു. ചീര വിത്ത് പാകുകയാണ്. എന്തെങ്കിലും കളിക്കാനായി ചേട്ടനെ വിളിച്ചു. ചേട്ടനും എന്റെ വിളി കാത്തിരിക്കുയായിരുന്നെന്ന് തോന്നി.

        അപ്പോഴാണ് അപ്പൂപ്പൻ മുറുക്കാനൊക്കെ ചവച്ചു കൊണ്ടിരിക്കുന്നു.
 "അപ്പുപ്പാ ഒരു കളി പറഞ്ഞു താ ."
 " ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു കളിയും അറിയില്ല .പണ്ടൊക്കെ എന്തെല്ലാം കളികളായിരുന്നു."
 അപ്പൂപ്പൻ പറഞ്ഞു തന്ന കളി ഞങ്ങൾ കളിച്ചു. എന്തു രസമുള്ള കളി ." അപ്പൂപ്പാ .. അപ്പൂപ്പന്റ ചെറുപ്പത്തിൽ എങ്ങനെയായിരുന്നു ?"
" ആ ... അന്നൊക്കെ ഞങ്ങൾ പള്ളിക്കൂടത്തിൽ നിന്നു വന്നാൽ നല്ല കളികൾ കളിക്കും. പശുവിന് പുല്ലരിയും. പറമ്പിൽ നട്ട തിനൊക്കെ വെള്ളമൊഴിക്കും ' .പറമ്പിലുള്ള ചക്കയും മരച്ചീനിയും ചീരയും ഒക്കെത്തന്നെയായിരുന്നു ആഹാരം .ഇപ്പോൾ കുട്ടികൾക്ക് ഇത് വല്ലതു മറിയാമോ ?എപ്പോഴും പ0നം 'കൃഷി ചെയ്യാൻ പറമ്പില്ല എല്ലാം നശിപ്പിച്ചു.അതുകൊണ്ടെന്താ മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും അടിക്കടി വരുന്നു. ഈ മഹാമാരിക്കാലം പഴകാലത്തേക്ക് ഒരു മടങ്ങിപ്പോക്കാകട്ടേ. ഇപ്പോ പ്രകൃതിയെ നശിപ്പിച്ചിട്ടാ വൃത്തിയെന്നു പറയുന്നത് .കുട്ടികളേ നിങ്ങളെങ്കിലും പ്രകൃതിയെ നശിപ്പിക്കരുത്. "  അങ്ങനെയൊരു കാലം ഞാനും സ്വപ്നം കണ്ടു. "എത്ര നന്നായിരുന്നു ആ കാലം.' ......                      

അഹല്യ
4B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ