Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിന് ഒരു കത്ത്
എൻെറ പേര് നാരായണി.എനിക്ക് 78 വയസ്സായി. ഞാനും എൻെറ മോനും കെട്ടിയോളും ഒന്നിച്ചാണ് താമസം.വളരെ തിരക്കാണ് അവർക്ക്.കോവിഡേ…….നീ വന്നതിനു ശേഷമാണ്എൻെറ മോനും ഭാര്യയും വീട്ടിൽ ഇത്രയും നേരം കാണുന്നത്.നീ വന്നതിൽ പിന്നെ കുറെ ദിവസമായിട്ട് അവധിയാണല്ലോ.മവേലിതമ്പുരാൻ വന്നപ്പോൾ പോലും ഇത്രയും അവധി കിട്ടിയിട്ടില്ല.ആദ്യം കുറച്ച് ദിവസങ്ങളിലൊക്കെ അവർ ഫോണിൽ തന്നെആയിരുന്നു.സത്യം പറയാല്ലോഎനിക്ക് വളരെയധികം സങ്കടമായിരുന്നു.ആ..ഫോണിന് കൊടുക്കുന്ന വില പോലും അവർ എനിക്ക് തരുന്നില്ലല്ലോ എന്ന് വിചാരിച്ച് ഞാൻ എന്നെ തന്നെ ശപിച്ചു. പക്ഷെ അത് അധികനാൾ നീണ്ടുനിന്നില്ല.അവർ ഫോൺ അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കാൻ തുടങ്ങി.വീടിനുള്ളിൽ കളിയും ചിരിയും ഒക്കെ ആയി.എത്രയോ നാളിനു ശേഷം വീട്ടിൽ ഒച്ചയും അനക്കവും ഒക്കെ ഉണ്ടായി. ഒരു നിമിഷം ഞാൻ നീ പോകരുതേ എന്ന്ആഗ്രഹിച്ചുപോയി. പേരക്കുട്ടികളൊക്കെ അങ്ങ് വിദേശത്താണ്.അവരുടെ സ്ഥലത്തൊന്നും വലിയ കുഴപ്പമൊന്നുമില്ല എന്നാണ് അവർ പറയുന്നത്.
എൻെറ കളിക്കൂട്ടുകാരൻ ശങ്കരൻകുട്ടിയുടെ മകളുടെ വിവാഹം നീ വന്ന ഇടയ്ക്കാണ് നടത്തിയത്. ചെക്കൻെറ വീട് അടുത്തായിരുന്നു.വളരെ ലളിതമായി താലികെട്ടുകല്യാണം നടത്തി.നീയില്ലായിരുന്നെങ്കിൽ അവൻ ഇപ്പോൾ വലിയ കടക്കാരനായേനെ.ഇതൊക്കെ നല്ലതാണെങ്കിലും ദിവസവും നീ മനുഷ്യനെ കൊന്നുരസിക്കുവല്ലേ….?ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലുന്നവരെ നീ ഒന്നിപ്പിച്ചു. ഇനി മതി…...നീ തിരികെ പോകൂ. ഈ വയസ്സി അമ്മൂമ്മയുടെ വാക്കുകൾ നീ നിരസ്സിക്കരുത്. ദുഷ്ടശക്തിയുടെ മുഖംമൂടി മാറ്റി നന്മയുടെ പൂച്ചെണ്ടുമായി നീ വരുന്നതും കാത്ത്…...പ്രതീക്ഷയോടെ……
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|