ഗവ. എൽ പി എസ് ഫോർട്ട്/അക്ഷരവൃക്ഷം/അപ്പുവിന്റെ അസുഖം

Schoolwiki സംരംഭത്തിൽ നിന്ന്
08:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന്റെ അസുഖം

അപ്പുവിന് എന്നും വയറു വേദന. അമ്മ ആശുപത്രിയിൽ കൊണ്ടു പോകും.മരുന്നു വാങ്ങും. പിന്നെയും വേദന വരും.അമ്മ കാരണം അന്വേഷിച്ചു മടുത്തു.ഡോക്ടർ മരുന്നു കൊടുത്തു മടുത്തു. ഒടുവിൽ നിമ്മിച്ചേച്ചി ഒരു കാര്യം കണ്ടു പിടിച്ചു. സ്കൂളിൽ പോകുന്ന വഴിക്ക് ഒരു വലിയ പേരമരം .അപ്പു അതിന്റെ ചുവട്ടിൽപ്പോയി നിൽക്കും. തറയാകെ പരതും. വീണു കിടക്കുന്ന പിഞ്ചുപേരയ്ക്ക പെറുക്കി പോക്കറ്റിലിടും.തീരും വരെ ആർക്കും കൊടുക്കാതെ തിന്നും. നിമ്മിച്ചേച്ചി അമ്മയോടു പറഞ്ഞു. അമ്മ ഡോക്ടറോട് പറഞ്ഞു.ഡോക്ടർ അപ്പുവിനോടു പറഞ്ഞു: "അപ്പൂ ,തറയിൽ കിടക്കുന്ന സാധനങ്ങൾ നന്നായി കഴുകാതെ കഴിക്കരുത്. അണുക്കൾ വയറ്റിൽ പോകും. മുട്ടയിട്ട് പെരുകും .വയറിന് അസുഖം വരും." അപ്പു പറഞ്ഞു: "ഇനി ഞാൻ അങ്ങനെ ചെയ്യില്ല." അമ്മയ്ക്ക് സന്തോഷമായി.

-സഫ മാർവ
5A ഗവ. എൽ പി എസ് ഫോർട്ട് തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ