ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ തിരിച്ചറിവ്
തിരിച്ചറിവ്
വളരെ നാളത്തെ കാത്തിരിപ്പിനുശേഷം മുട്ട വിരിഞ്ഞു പുറത്തു വന്ന കുഞ്ഞിക്കിളി കണ്ടത് അതിമനോഹരമായ കാഴ്ചകൾ. ശുദ്ധ വായു, തുടുത്ത മാമ്പഴങ്ങൾ , തെളിഞ്ഞൊഴുകുന്ന അരുവികൾ. അവൾ പയ്യെപ്പയ്യെ നടക്കാനും ചിറകുവിരിക്കാനും തുടങ്ങി. അവൾക്കു ഭൂമിയിലെ കാഴ്ചകൾ കണ്ട് മതിവരുന്നില്ല. അവൾ അമ്മയോട് ചോദിച്ചു : "അമ്മേ ഇത്ര മനോഹരമാണോ ഭൂമി"? അമ്മ പറഞ്ഞു: കുഞ്ഞേ നാല്പതുദിവസം മനുഷ്യൻ ലോക്കഡൗണിലായതാണ് ഭൂമി മനോഹാരിയാകാൻ കാരണം. ലോക്‌ഡോണാ? അതെന്താ? അവൾ കൗതുകത്തോടെ ചോദിച്ചു. "മോളെ കൊറോണ എന്ന വൈറസിനെ പേടിച്ചു മനുഷ്യൻ വീടുകളിൽ അടച്ചിരിക്കുകയാണ്. അതാണ് ലോക്ക് ഡൗൺ -അമ്മ പറഞ്ഞു. അപ്പോ മനുഷ്യൻ ലോക്ക് ഡൗൺ ആയാൽ ഭൂമി മനോഹാരിയാകും ഇല്ലേ അമ്മേ?. കുഞ്ഞിക്കിളിയുടെ ചോദ്യം കേട്ട് അമ്മ ചിരിച്ചു. എന്നിട്ട് പറഞ്ഞു, "മോളെ മനുഷ്യന്റെ അഹങ്കാരവും ദുരാഗ്രഹവും ധൂർത്തും അന്ധവിശ്വാസവും ലോക്ക് ഡൗൺ ആക്കിയാൽ ഈ ഭൂമി സ്വർഗ്ഗമാകും ". ഈ തിരിച്ചറിവ് മനുഷ്യനുണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ