Schoolwiki സംരംഭത്തിൽ നിന്ന്
മായുന്ന പ്രകൃതിനാമ്പുകൾ
ഭൂമിതൻ പുസ്‍തക താള് മറിക്കവേ
കണ്ടു ഞാൻ അൽഭുതകാഴ്‍ചകൾ
കാടും മേടുംപുഴയും മഴയും
പൂവും പുല്ലും അരുവിയും
പാടവും മരങ്ങളും മലകളും
തൊടികളും പ്രകൃതി തൻ നാമ്പുകൾ
മാവുതൻ ചില്ലയിൽ മാമ്പഴം ഇല്ലിന്ന്
മണ്ണപ്പം ഇല്ല മരവും ഇല്ല.
കെട്ടിടകെേടുമരത്താൽ ഇന്നെൻ
പ്രകൃതിനാമ്പുകൾ പൊഴിയവേ
മനുഷ്യൻ തൻ സ്വാർത്‍ഥത ഇന്നെൻ
ഭൂമിയേ പ്ലാസ്റ്റിക്ക് കൂടിനാൽ മൂടിയേ.
മനുഷൃൻ തൻ അഹന്തയാൽ ഇന്നെൻ
പ്രകൃതിയെ കോപിതയാക്കി
പ്രളയമാക്കി പ്രളയമാക്കി
|