എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
08:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്നും ഇന്നും

നോക്കൂ ചുറ്റും ചങ്ങാതീ
തെങ്ങിൻ തോപ്പും നെൽപ്പാടം
 കാണാനെന്തൊരു രസമാണ്
ഉയർന്ന് നിൽക്കും മാമലകൾ
വശ്യമാർന്നൊരു വിളകളും
 മനം കവരുന്നൊരു കാഴ്ച യതല്ലോ
മൂളുന്ന വണ്ടുകളും പാറുന്ന കിളികളും
 സുന്ദരമായൊരു കാനന കാഴ്ചകളും
പ്രകൃതിക്കെന്തൊരു സൗന്ദര്യം

കാടുകൾ വെട്ടി മരങ്ങൾ മുറിച്ചു
കോൺക്രീറ്റു കാടുകൾ നാടു നിറഞ്ഞു
കാണുന്ന കുന്നുകൾ വെട്ടി തിരത്തി
കാണും വയലുകൾ മണ്ണിട്ടു മൂടി
നീരുറവകൾ മുഴുവൻ തകർത്തു
നീരാവി പോലും ചൊടിച്ചങ്ങു പോയി
കാലം പിഴച്ചു മഴയും കുറഞ്ഞു
കേഴുന്നു നാമിന്ന് വെള്ളത്തിനായ്
കത്തും വെയിലിൽ പൊരിയുന്ന ലോകം കരയുന്നു
ശുദ്ധശ്വാസത്തിനായ്
കായും കനിയും ഫലമേ തുമില്ല
കരിഞ്ഞ വയലിലോ വിളയൊന്നുമില്ല
കായലുണങ്ങി കിണറുകൾ വറ്റി
കരകവിഞ്ഞാറുകൾ നീർച്ചാലുമായി
മുറിച്ചും നിരത്തിയും ഇടിച്ചു മിവയെല്ലാം
മാറ്റിമറിച്ചീടുവാൻ തുനിഞ്ഞിടരുതാരും
 

ശ്രീരാഗ്.എസ്
5 എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത