എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/വംശഹത്യ

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വംശഹത്യ | color= 5 }} <poem> കുളിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വംശഹത്യ

കുളിരിൽ വണ്ടി ഇറങ്ങുമ്പോൾ മനസ്സിലായില്ല ഇതേതാണ് സ്ഥലമെന്ന്. നേരം പരാ പരാവെളുക്കുന്നേ ഉള്ളൂ. ഒരു നിശ്ശബ്ദ പ്ലാറ്റ്ഫോം.അനന്തയിലേക്ക് നീണ്ടുപോകുന്ന റെയിലുകൾ. അങ്ങുമിങ്ങും അരണ്ട വെളിച്ചത്തിൽ കത്തുന്ന ബൾബുകൾ.

വണ്ടി ഇറങ്ങാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു' ബാക്കി യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു' പ്ലാറ്റ്ഫോമിലെ മണിയടിയും വിസിലടിയും വണ്ടിയുടെ വേഗത ക്ക് താളം കുട്ടി.

തെല്ല് അമ്പരപ്പോടെ ഞാൻ മുന്നോട്ട് നീങ്ങി. എല്ലാത്തിനോടും ഒരു വെറുപ്പായിരുന്നു, ഉപദേശങ്ങളോട് പ്രത്യേകിച്ചും. പഠിക്കുമ്പോൾ ടീച്ചറോടും, കുടുംബത്തിൽ ബന്ധുക്കളോടും, സമൂഹത്തോടും എന്തെന്നില്ലാത്ത അസഹിഷ്ണുത.

സമാധാനം കിട്ടുമെന്ന പ്രതീക്ഷയിൽ വീട് വിട്ടു. കൂട്ടുകെട്ട് ഒരിക്കലും ഗുണം ചെയ്തില്ല. ബാഗിലെ ലഹരിമരുന്ന് വിവേകത്തെ നശിപ്പിച്ചിരുന്നു'

പിന്നെ... മണിക്കൂറുകളോളം നിന്ന പരിശീലനം.തീവ്രമായ മതനിന്ദ. മനുഷ്യന് എതിരെ കൂരമ്പുകൾ, ഭീഷണികൾ, പിന്നെ വെട്ടലും കുത്തലും.... എല്ലാം മടുത്ത്

സാധാരണ മനുഷ്യത്വത്തിലേക്കുള്ള തിരിച്ചു പോക്കാണ് ഇത്. സ്നേഹത്തിന്റെ ഒരംശം ബാക്കി ഉണ്ടാവില്ലേ? വീടും, നാടും, നാട്ടാരും എല്ലാം ഇട്ടെറിഞ്ഞ് പോന്നതല്ലേ എല്ലാം ഒരു സ്വപ്നം പോലെ തോന്നി. എവിടെയെല്ലാമോ സ്നേഹത്തിന്റെ കുമിളകൾ വീണ്ടും പതഞ്ഞ് പൊങ്ങുമെന്ന വിശ്വാസത്തിലാണ് ഞാൻ തിരിച്ചു വരുന്നത്......

രജത് രാജ് കെ ടി
9 B എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്/
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ