Schoolwiki സംരംഭത്തിൽ നിന്ന്
അവഗണിക്കപ്പെടുന്ന മാതൃത്വം
ജനിച്ചെന്നറിഞ്ഞുടൻ ജീവനായ്-
കരുതി നീ എന്നെ നോക്കി വളർത്തി
തൻ ജീവൻ പകുത്തു നൽകി
നിൻ അർത്ഥമായ് മാറി ഞാൻ ജന്മമെടുത്തു.
അന്നു നിൻ സന്തോഷമ തിരില്ലാത്തതായിരുന്നു .
പാലൂട്ടിയെന്നെ വളർത്തി.
നിൻ ജീവനായ് കരുതി വളർത്തി.
ആദ്യ ചുവടിനു താങ്ങായ്
തണലായ് നീ നിന്നു .
ഓരോ ചുവടും പിഴയ്ക്കാതെ
വയ്പിച്ചു തന്നൂ...
ആദ്യാക്ഷരം എഴുതുന്ന
നാൾ മുതൽ ഗുരുവായി മാറി
ബാല്യത്തിൽ ഞാനെന്ന മൊട്ടിനു-
കുട ചൂടി നീ വന്നു നിന്നു .
കൗമാരത്തിലേക്കായി ഞാൻ പ്രവേശിക്കവേ
നേർവഴി നീ ചൂണ്ടി തന്നു .
കനൽ നിറഞ്ഞ ഇടവഴികളിൽ
ശീത കുളിർക്കാറ്റു വീശിത്തന്നു.
യൗവനക്കാലം തുടക്കമിട്ടു
മനസ്സിൽ മധുനിറഞ്ഞ കാലം
എനിക്കു പാതിയായ്
മറ്റൊരുവളെ നീ സമ്മാനിച്ചു .
നീ തിരഞ്ഞെടുത്തവൾ എന്നെ
നിന്നിൽ നിന്നു പറിച്ചെറിഞ്ഞു.
നഗരജീവിതത്തിന്റെ തിരക്കിൽ
മുഴുകി ഞാൻ .
പത്നിയും പുത്രരും
അവർ തൻ സുഖങ്ങളും
മാത്രമായെൻ ജീവിതം .
അതിനിടെ ഞാൻ നിന്നെ മറന്നു
നിന്റെ ഓരോ തെറ്റിലും ഞാൻ
നിന്നോടു വഴക്കടിച്ചു .
ഓർക്കാതെ
ചെറുപ്പത്തിൽ നേർവഴി
ചൂണ്ടിയത് നീയെന്ന്
ഓർക്കാതെ
നിനക്കായ് ദൂരെ വൃദ്ധാശ്രമത്തിൽ
പണമെറിഞ്ഞൊരു കൂടുവാങ്ങി നൽകി
അറിയാതെ ....
എൻ സ്നേഹമാണു നീ-
നക്കു വലുതെന്നറിയാതെ
എന്നാൽ ഇന്നു ഞാൻ
തിരിച്ചറിഞ്ഞു നീ അന്ന-
അഭവിച്ച നോവ് .
ഇന്നെന്നെയും വാർദ്ധക്യം
ബാധിച്ചു
മോടിയാർന്ന ജീവിതം
ഏഴാം കടലിനക്കരെ പോയ് മറഞ്ഞു .
തിരിച്ചറിയാതെ പോയ് ഞാൻ
നിന്നെ പാപിയായ എനിക്കു
മാപ്പു തരുമോ
നീ അമ്മേ
ഒരിക്കൽ കൂടി നീ തിരിച്ചു
വരുമോ .
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|