ലോകമാകെ വന്നുചേർന്ന കൊറോണയാം മഹാവിപത്തിനെ പേടിമാറ്റി കരുതലോടെ നമ്മളൊന്നായ് തുരത്തീടേണം ആഘോഷങ്ങളും സവാരികളും നമ്മൾ മാറ്റിവയ്‌ക്കേണം വീട്ടിനുള്ളിൽ കഴിയേണം പുറത്തിറങ്ങാതിരിക്കേണം കുഞ്ഞുങ്ങളാം നമ്മൾ അനുസരണയോടെ കരുതലോടെ വീട്ടിനുള്ളിൽ കഴിഞ്ഞീടണം