ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അക്ഷരവൃക്ഷം/പ്രതീക്ഷയുടെ ലോകത്തേക്ക്
അവൾ പോവുകയാണ് ദിക്കേതെന്നറിയാതെ .........................
പാറിപ്പറന്ന മുടിയും ഒരു മാസ്‌കും ധരിച്ചു കൊണ്ട് .... .
കഴിഞ്ഞ ആഴ്‌ചയാണ് അവൾക്ക് തന്റെ കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ടത്. ...
ഇന്നിതാ തെരുവിൽ ജീവനോടെ ആരുമില്ല...
എങ്ങും മനുഷ്യശവങ്ങൾ നിരന്ന് കിടക്കുന്നു. ചുമച്ച് കൊണ്ട് തന്നെ അവൾ വേച്ച് വേച്ച് നടന്ന് പള്ളിയുടെ സമീപത്തെത്തി. അച്ഛനുമൊത്ത് മാർക്കറ്റിൽ പോയി , കോലുമിഠായി വാങ്ങിച്ച് അച്ഛന്റെ കൈപിടിച്ച് നടന്നതും പള്ളിയിൽ കേറി പ്രാർഥിച്ചതും അവൾ ഓർത്തു. പള്ളിയിൽ 11 മണി അടിച്ചതും അവൾ ഓർമ്മകളിൽ നിന്ന് ഉണർന്നു. അവളുടെ വറ്റിപ്പോയ കണ്ണുകളിൽ നിന്ന് കണ്ണീർത്തുള്ളികൾ ഇറ്റിറ്റ് വീണു. അവളുടെ കണ്ണുകൾ ജീവനുള്ള ഒരു മനുഷ്യനെ കാണാൻ കൊതിച്ചു. അവൾ അത്രക്ക് ഏകാന്തത അനുഭവിച്ച് കഴിഞ്ഞിരുന്നു. .
ആദ്യമായി അച്ഛൻ ചുമച്ച് ചുമച്ച് അവശനായതും പിന്നെ വീട്ടിലെല്ലാവർക്കും ആ ചുമ പിടിപെട്ടതും ..... അവശരായി അവർ മരിച്ച് വീണതും അവൾ ഓർത്തു.
തന്റെ ഈ യാത്ര എങ്ങോട്ട് ? താൻ ഇനി എത്ര നാൾ ജീവിക്കും. ആ രോഗം പരത്തുന്ന വൈറസ് എന്റെ ജീവിതത്തിലും കയറിയിട്ടുണ്ടാവില്ലേ? എന്നൊക്കെയുള്ള ആയിരം ചോദ്യങ്ങൾ അവളുടെ മനസിൽ ഹിമാലയം പോലെ ഉയർന്ന് നിന്നു. അപ്പോളാണ് തെരുവ് നായയുടെ ശബ്‌ദം കേട്ട് അവൾ അങ്ങോട്ട് നോക്കിയത്.
ആ കാണുന്നത് ആൽവിനല്ലേ ... അവളുടെ മനസ് മന്ത്രിച്ചു. അവൾ അങ്ങോട്ട് ചെന്നു. ഭക്ഷണത്തിനായി ഒരു നായയെപ്പോലെ കുപ്പത്തൊട്ടിയിൽ അവൻ മാന്തുകയാണ്. ഹൃദയം തകർക്കുന്ന കാഴ്‌ചയായിരുന്നു അത്. തന്റെ സ്‌കൂളിൽ തന്നെ ഏറ്റവും സമ്പന്നനായ കുട്ടിയായിരന്നു ആൽവിൻ. ഒരു വൈറസ് എത്ര സമ്പന്നനായ അവനെ തെരുവ് നായ്‌ക്കൾക്ക് തുല്യമാക്കിയിരിക്കുന്നു.
അവൾ അവനെ വിളിച്ചു. താൻ ഏകാകിയല്ലായെന്നറിഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി. ആ ഉറഞ്ഞ സങ്കടത്തിലും അപൂർവ്വമായൊരു സന്തോഷനിമിഷം . ആൽവിൻ തന്റെ സ്‌ഥിതിയെക്കുറിച്ച് പറഞ്ഞ് കരഞ്ഞു. ഒരു വൈറസ് ഈ ലോകത്തെ തന്നെ ശ്‌മശാനമാക്കി മാറ്റിയില്ലേ .... എന്ന് പറഞ്ഞ് അലറി വിളിച്ചു.
അവസാനം അവൾ അവനെ ആശ്വസിപ്പിച്ചു. കൈകൾ കോർത്ത് പിടിച്ച് ദിക്കേതെന്നറിയാതെ അവർ പോവുകയാണ്. ...........
പ്രതീക്ഷയുടെ ഒരു ലോകത്തേക്ക്..
മേഘ എം
|
9 ഡി ഗവ ഹൈസ്‌കൂൾ കഞ്ചിക്കോട്, പാലക്കാട്, ചിറ്റൂർ ചിറ്റൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ